രണ്ടാം ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മണിപ്പൂരില്‍ തുടക്കം

രണ്ടാം ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മണിപ്പൂരില്‍ തുടക്കം

രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ രണ്ടാം ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഗംഭീര തുടക്കം. സംഘര്‍ഷം തകര്‍ത്ത മണിപ്പൂരില്‍ നിന്നാണ് രാഹുലിന്റെ യാത്ര.ഖോങ്ജും യുദ്ധ സ്മാരകം രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് പ്രധാന വേദിയിലെത്തി ചേര്‍ന്നത്.മണിപൂരിലെ തൗബാല്‍ ജില്ലയിലെ സ്വകാര്യ മൈതാനത്ത് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഗാര്‍ഖെ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. മണിപ്പൂരിലെ സംഘര്‍ഷങ്ങളിലും, ബ്രിട്ടീഷുകാരോട് എറ്റുമുട്ടി കൊല്ലപ്പെട്ടവര്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ച് കൊണ്ടായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായത്. രാജ്യത്തെ പത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമം വേദിയായും ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടന ചടങ്ങ് മാറി.കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള രാജ്യത്തെ നിരവധി കോണ്‍ഗ്രസ് നേതാക്കളും ഇന്ത്യ മുന്നണിയിലെ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.100 ലോക്സഭാ മണ്ഡലങ്ങളിലൂടെ 6713 കിലോമീറ്ററാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര സഞ്ചരിക്കുന്നത്.

മണിപ്പൂരില്‍ സമാധാനം സ്ഥാപിക്കാന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി തേടുകയും എന്നാല്‍ സമയം ലഭിക്കാതിരിക്കുകയും ചെയ്ത പാര്‍ട്ടി നേതാക്കള്‍ ഭാരത് ന്യായ് യാത്രയുടെ ഭാഗമായത് പ്രതിപക്ഷ ഐക്യം എന്ന സന്ദേശം കൂടിയാണ് നല്‍കുന്നത്. ബിഎസ്പി പുറത്താക്കിയ നേതാവ് ഡാനിഷ് അലിയും കിഴക്ക് പടിഞ്ഞാറന്‍ ഭാരത് ജോഡോ യാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

337 നിയോജക മണ്ഡലങ്ങളും, 15 സംസ്ഥാനങ്ങളും, 110 ജില്ലകളും ഉള്‍പ്പെടുന്ന ഭാരത് ജോഡോ ന്യായ് യാത്ര 67 ദിവസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 20ന് മുംബൈയില്‍ സമാപിക്കും. കന്യാകുമാരി മുതല്‍ ശ്രീനഗര്‍ വരെ 3000 കിലോമീറ്റര്‍ കാല്‍ നടയായാണ് ഭാരത് ജോഡോ യാത്ര രാഹുല്‍ ഗാന്ധി നടത്തിയത്. എന്നാല്‍ ഭാരത് ജോഡോ ന്യായ് യാത്രയില്‍ ബസിലും കാല്‍ നടയായുമാണ് രാഹുല്‍ഗാന്ധി സഞ്ചരിക്കുക.

 

 

 

 

രണ്ടാം ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മണിപ്പൂരില്‍ തുടക്കം

 

Share

Leave a Reply

Your email address will not be published. Required fields are marked *