വ്യക്തിപൂജയും വ്യക്തി ആരാധനയും വേണ്ട വിമര്‍ശനം എല്ലാ ഭരണാധികാരികള്‍ക്കും ബാധകം എം.മുകുന്ദന്‍

വ്യക്തിപൂജയും വ്യക്തി ആരാധനയും വേണ്ട വിമര്‍ശനം എല്ലാ ഭരണാധികാരികള്‍ക്കും ബാധകം എം.മുകുന്ദന്‍

കോഴിക്കോട്: ഭരണാധികാരികളുടെ അധികാര ഭ്രമത്തിനതെിരെ എം.ടി. വാസുദേവന്‍ നായരുടെ വിമര്‍ശനത്തിനു പിന്നാലെ എഴുത്തുകാരന്‍ എം. മുകുന്ദനും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. വ്യക്തിപൂജയും വ്യക്തി ആരാധനയും വേണ്ട. വിമര്‍ശനം എല്ലാ ഭരണാധികാരികള്‍ക്കും ബാധകമാണെന്നും, അധികാരത്തില്‍ ഇരിക്കുന്നവര്‍ സിംഹാസനത്തിന്റെ രുചി അറിഞ്ഞവരാണ്,അവര്‍ അവിടെ നിന്നും എഴുന്നേല്‍ക്കില്ല. സിംഹാസനത്തില്‍ ഇരിക്കുന്നവരോട് പറയാനുള്ളത് സിംഹാസനം ഒഴിയൂവെന്നാണ്. ജനങ്ങള്‍ വരുന്നുണ്ട്, മുകുന്ദന്‍ പറഞ്ഞു. ഇപ്പോള്‍ നാം ജീവിക്കുന്നത് കിരീടങ്ങള്‍ വാഴുന്ന കാലത്താണെന്നും മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.കോഴിക്കോട്ട്‌കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യത്വത്തിന്റെ പ്രാധാന്യം കുറഞ്ഞുവരുന്നു. അതോടൊപ്പം കിരീടത്തിന്റെ പ്രാധാന്യം കൂടിവരുന്നു. കിരീടത്തേക്കാള്‍ മനുഷ്യനാണ് പ്രാധാന്യമെന്ന് തിരിച്ചറിഞ്ഞ് തിരഞ്ഞെടുപ്പിനെ ഉപയോഗിക്കുക.

തിരഞ്ഞെടുപ്പ് ഇനിയും വരും. നമ്മള്‍ ജീവിക്കുന്നത് ജനാധിപത്യ രാജ്യത്താണ്. വോട്ട് ചെയ്യല്‍ അനിവാര്യമാണ്. കിരീടത്തേക്കാള്‍ വിലയുള്ളതാണ് മനുഷ്യന്റെ ഒരു തുള്ളിചോര. നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ കിരീടത്തിനാണ് പ്രാധാന്യംമെന്നും മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ഇടത് സര്‍ക്കാര്‍ പല നല്ല കാര്യങ്ങളും ചെയ്യുന്നുണ്ട്. പക്ഷേ ചില കാര്യങ്ങളില്‍ ഇടര്‍ച്ച ഉണ്ടാകുന്നുണ്ട്. ആ ഇടര്‍ച്ച ചൂണ്ടിക്കാട്ടുകയാണ് എഴുത്തുകാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ഇതേ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനിരിക്കെ എം.ടി. വാസുദേവന്‍ നായര്‍ അധികാരവിമര്‍ശനം നടത്തിയിരുന്നു. ഇ.എം.എസ്. സമാരാധ്യനായതെങ്ങനെയെന്ന് പറഞ്ഞുകൊണ്ടായിരുന്നു എം.ടി. അധികാരത്തെ വിമര്‍ശിച്ചത്. അധികാരമെന്നാല്‍ ജനസേവനത്തിനു കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മള്‍ കുഴിച്ചുമൂടിയെന്ന് എം.ടി. പറഞ്ഞു. അസംബ്ലിയിലോ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നുവെച്ചാല്‍ ആധിപത്യത്തിനുള്ള തുറന്ന അവസരമാണെന്നും എം.ടി. ചൂണ്ടിക്കാട്ടിയിരുന്നു.

 

 

 

 

വ്യക്തിപൂജയും വ്യക്തി ആരാധനയും വേണ്ട
വിമര്‍ശനം എല്ലാ ഭരണാധികാരികള്‍ക്കും ബാധകം എം.മുകുന്ദന്‍

Share

Leave a Reply

Your email address will not be published. Required fields are marked *