ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട മുന്‍ കേന്ദ്ര മന്ത്രി മിലിന്ദ് ദേവ്‌റ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ ചേര്‍ന്നു. വികസനത്തിന്റെ പാതയിലൂടെ നടക്കാനാണ് ഇനി തന്റെ തീരുമാനമെന്ന് മിലിന്ദ് ദേശീയമാധ്യമങ്ങളോട് പ്രതികരിച്ചു.ഞായറാഴ്ച രാവിലെ എക്സിലൂടെയാണ് മിലിന്ദ് കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചതായി അറിയിച്ചത്. കുടുംബപരമായി കഴിഞ്ഞ 55 വര്‍ഷത്തോളമായി കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഉണ്ടായിരുന്ന ബന്ധത്തിന് അവസാനമാവുകയാണ് എന്നാണ് ട്വീറ്റിലൂടെ മിലിന്ദ് അറിയിച്ചത്.
ദക്ഷിണ മുംബൈ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മിലിന്ദ് പാര്‍ട്ടിവാടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ് തനിക്ക് നല്‍കിയ പിന്തുണക്ക് നന്ദി അദ്ദേഹം നന്ദി അറിയിച്ചു. 2004,2009 തിരഞ്ഞെടുപ്പുകളില്‍ മുംബൈ സൗത്ത് സീറ്റില്‍ ലോക്‌സഭയില്‍ മിലിന്ദ് എത്തിയെങ്കിലും ശേഷമുള്ള രണ്ട് ടേമിലും ശിവസേനയാണ് ഇവിടെ വിജയിച്ചത്.