ബൈക്കില്‍ പുലിയിടിച്ച് യുവാവിന് പരിക്ക്

ബൈക്കില്‍ പുലിയിടിച്ച് യുവാവിന് പരിക്ക്

മലപ്പുറം: വഴിക്കടവ് രണ്ടാംപാടത്ത് ബൈക്കില്‍ പുലിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. രണ്ടാംപാടം സ്വദേശി പന്താര്‍ അസറിനാണ്(33) പരിക്കേറ്റത്.കടയടച്ചു വീട്ടിലേക്കു പോകുന്ന വഴിക്ക് ബൈക്കിനു മുന്നിലേക്ക് പുലി ചാടുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു.ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. ബാര്‍ബര്‍ ഷോപ്പ് ഉടമയാണ് അസര്‍. പുലിയെ ഇടിച്ച് ബൈക്ക് തെറിക്കുകയായിരുന്നു. ഉടന്‍ തൊട്ടടുത്തുള്ള വീട്ടില്‍ അഭയം തേടുകയായിരുന്നു.

പുലിയെ താന്‍ വ്യക്തമായി കണ്ടതായി അസര്‍ പറഞ്ഞു. ഇദ്ദേഹത്തെ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഉടന്‍ തന്നെ പാലാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് ഡെപ്യൂട്ടി റേഞ്ചര്‍ എം. വിജയന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തി.സ്ഥലത്ത് കാല്‍പാടുകള്‍ കണ്ടെത്തിയിട്ടില്ല. എന്നാല്‍, നെല്ലിക്കുത്ത് വനം പ്രദേശത്ത് നേരത്തെയും പുലിയുടെ സാന്നിധ്യമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.

 

 

 

 

 

 ബൈക്കില്‍ പുലിയിടിച്ച് യുവാവിന് പരിക്ക്

 

 

Share

Leave a Reply

Your email address will not be published. Required fields are marked *