കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ വര്‍ഷത്തില്‍ രണ്ട് കുത്തിവെയ്പുകള്‍.ശരീരത്തിലെ ഉയര്‍ന്ന കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ ഇന്ത്യയില്‍ പുതിയ മരുന്ന് കണ്ടുപിടിച്ചത്. ഹൃദയാഘാതവും സ്ട്രോക്കും ഉണ്ടാവാനുള്ള പ്രാഥമിക കാരണങ്ങളില്‍ ഒന്നായ രക്തത്തിലെ ഉയര്‍ന്ന കൊളസ്‌ട്രോള്‍ പുതിയ ചികിത്സയിലൂടെ മൂന്നോ നാലു മടങ്ങ് കുറക്കാനാകുമെന്നാണ് കരുതുന്നത്.
ശരീരത്തിലെ മോശം കൊളസ്‌ട്രോളിന്റെ അളവ് ഗണ്യമായി കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന ചികിത്സ രീതി ഈ മാസം അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വര്‍ഷത്തില്‍ രണ്ട് തവണ എടുക്കേണ്ട കുത്തിവെയ്പ്പുകള്‍ ആയിട്ടാണ് ചികിത്സ രീതി അവതരിപ്പിക്കുന്നത്. ഓരോ ആറ് മാസത്തിലും ഓരോന്ന്. ഇന്‍ക്ലിസിറാന്‍ എന്നറിയപ്പെടുന്ന ഈ കൊളസ്‌ട്രോള്‍ കുത്തിവെയ്പ്പു രണ്ട് വര്‍ഷം മുമ്പ് യുഎസിലും യുകെയിലും അംഗീകാരം നേടിയിരുന്നു. ഇന്ത്യയില്‍ ഇപ്പോഴാണ് എത്തുന്നത്. പാശ്ചാത്യ രാജ്യങ്ങളിലെ ഇന്‍ക്ലിസിറാന്‍ എന്ന കുത്തിവയ്പ്പിന്റെ പരീക്ഷണങ്ങള്‍ കൊളസ്ട്രോള്‍ 50% കുറയ്ക്കുന്നതായി കാണിച്ചിട്ടുണ്ട്. കെഇഎം ഹോസ്പിറ്റലില്‍ നടക്കുന്ന ഒരു ക്ലിനിക്കല്‍ ട്രയലില്‍ മരുന്ന് ഇന്ത്യക്കാരില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും അത് ഹൃദയാഘാതത്തെ എങ്ങനെ ബാധിക്കുന്നുവെന്നും പരിശോധിക്കുന്നുണ്ട്.
രണ്ട് ഡോസ് മരുന്നിന് യുഎസില്‍ 5 ലക്ഷം രൂപയാണ് ചെലവ്. ഇന്ത്യയില്‍, ഓരോ കുത്തിവയ്പ്പിനും 1.25 മുതല്‍ 1.5 ലക്ഷം രൂപ വരെ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചികിത്സ ആവശ്യമുള്ള നിരവധി രോഗികള്‍ക്ക് ഈ തുക താങ്ങാന്‍ സാധിക്കുന്നതാണോ എന്നതും ആശങ്കയുണര്‍ത്തുന്ന കാര്യമാണ്.
ആകെ മരണങ്ങളില്‍ മൂന്നില്‍ ഒന്നും ഹൃദ്രോഗങ്ങള്‍ മൂലമാകുന്ന ഇന്ത്യ പോലൊരു രാജ്യത്ത് മരുന്നിന്റെ ഫലപ്രദമായ ഉപയോഗം നിര്‍ണായകമാവുമെന്ന് വിദഗ്ദ്ധര്‍ കരുതുന്നുണ്ട്.
വര്‍ഷത്തില്‍ രണ്ട് ഇന്‍ജക്ഷന്‍; കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ പുതിയ മരുന്ന്