കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഇന്ത്യ സഖ്യത്തിന്റെ ചെയര്‍പേഴ്സണ്‍ ആയി തിരഞ്ഞടുത്തു. ഓണ്‍ലൈനായി ചേര്‍ന്ന ഇന്ത്യ മുന്നണി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. കോണ്‍ഗ്രസ്സില്‍ നിന്നുതന്നെ അധ്യക്ഷന്‍ വേണമെന്ന് തീരുമാനത്തിലാണ് ഘാര്‍ഗെയെ തിരഞ്ഞെടുത്തത്. കണ്‍വീനര്‍ സ്ഥാനത്തേക്ക് ജെഡിയു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിമായ നിതീഷ് കുമാറിന്റെ പേര് യോഗത്തില്‍ നിര്‍ദേശിച്ചെങ്കിലും സ്ഥാനം ഏറ്റെടുക്കുന്നത് അദ്ദേഹം നിരസിച്ചെന്നു റിപ്പോര്‍ട്ടുണ്ട്.
സീറ്റ് ധാരണ ചര്‍ച്ചകളിലെ പുരോഗതി വിലയിരുത്താനും മുന്നണി ചെയര്‍പേഴ്സണെ തിരഞ്ഞെടുക്കാനുമാണ് യോഗം ചേര്‍ന്നത്. മമത ബാനര്‍ജി വിട്ടുനിന്ന യോഗത്തില്‍, കോണ്‍ഗ്രസ്, എന്‍സിപി, ഡിഎംകെ, ശിവസേന (യുബിടി), ആംആദ്മി, ആര്‍ജെഡി, സിപിഐ, സിപിഎം, ജെഎംഎം, നാഷണല്‍ കോണ്‍ഗ്രസ്, പിഡിപി, ജെഡി(യു), എസ്പി തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്തു.
തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 26 പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇന്ത്യ സഖ്യത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയും ചര്‍ച്ചാവിഷയവും സീറ്റ് വിഭജനമാണ്.
ഇന്ത്യ’ സഖ്യത്തെ നയിക്കാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ;
മുന്നണി യോഗം തീരുമാനിച്ചു