കോഴിക്കോട് : യുനസ്‌കോയുടെ സാഹിത്യ നഗര പദവി ലഭ്തിയില്‍ കോഴിക്കോട്ടെ അധിവസിത ദേശമായ കുറ്റിച്ചിറ കേന്ദ്രീകരിച്ച് നടന്ന മഹത്തായ സാഹിത്യ പൈതൃകം സംവാദാത്മകമായി ചര്‍ച്ചചെയ്യുന്നതിന് ‘കോഴിക്കോട് സാഹിത്യ പൈതൃക കവാടം’ എന്ന ശീര്‍ഷകത്തില്‍ കാലിക്കറ്റ് മാപ്പിള ഹെറിറ്റേജ് ഫെസ്റ്റിന് കുറ്റിച്ചിറയില്‍ തുടക്കമായി.
ഹെറിറ്റേജ് എക്‌സിബിഷന്‍, ഏകദിന പൈതൃക സെമിനാര്‍, കോലായ, ഒപ്പന, മാപ്പിള ശീലുകള്‍ പാടിയും പറഞ്ഞും, കളരിപ്പയറ്റ്, കോല്‍ക്കളി എന്നിവ വിവിധ വേദികളിലായി അരങ്ങേറും.
ഹെറിറ്റേജ് എക്‌സിബിഷന്‍ ഡോ എം കെ മുനീര്‍ എം എല്‍ ഉദ്ഘാടനം ചെയ്തു. ഖാളിമാരുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള രചനകള്‍, നിത്യോപയോഗത്തിലുണ്ടായിരുന്ന പുരാതന വസ്തുക്കള്‍, പി.മുസ്തഫയുടെ അഞ്ച് പതിറ്റാണ്ട് കാലത്തെ ഫോട്ടോ എന്നിവ പ്രദര്‍ശനത്തിലുണ്ട്.
രാത്രി 7 മണിക്ക് കുറ്റിച്ചിറ ഓപ്പണ്‍ സ്റ്റേജില്‍ വിവിധ പാരമ്പര്യത്തിലുള്ള മാപ്പിളപ്പാട്ടുകള്‍, ഭക്തി ഗാനങ്ങള്‍, സൂഫി ഗാനങ്ങള്‍ എന്നിവ കോര്‍ത്തിണക്കി ‘മാപ്പിള ശീലുകള്‍ പാടിയും പറഞ്ഞും’ എന്ന സെഷനില്‍ പ്രമുഖ മാപ്പിളകാവ്യ ഗവേഷകന്‍ അശ്‌റഫ് പുന്നത്ത് നേതൃത്വം നല്‍കും. തുടര്‍ന്ന് ശൈഖുന കളരിസംഘം കുറ്റിച്ചിറയുടെ കളരിപ്പയറ്റ് പ്രദര്‍ശനം നടക്കും.
നാളെ രാവിലെ 10 മണിക്ക് നടക്കുന്ന പൈതൃക സെമിനാറില്‍ ‘കോഴിക്കോട് സാഹിത്യ നഗരം കഥ പറയുന്നു’ എന്ന സെഷനില്‍ ഡോ.പി.പി അബ്ദുല്‍ റസാഖ്, ഡോ. മഹ്‌മൂദ് കൂരിയ, ഡോ.പി. സക്കീര്‍ ഹുസൈന്‍, ഡോ. നുഐമാന്‍ എന്നിവരും കോഴിക്കോട്; മാനവികതയുടെ സംഗമഭൂമി എന്ന സെഷനില്‍ ഡോ.ഹുസൈന്‍ രണ്ടത്താണി, സയ്യിദ് സ്വാലിഹ് ശിഹാബ് അല്‍ ജിഫ്രി, പി.പി മുഹമ്മദ് കോയ പരപ്പില്‍, കെ.വി അബ്ദുല്‍ സലാം എന്നിവരും കോലായ; പറയാതെ പോയ കഥകള്‍ എന്ന സെഷനില്‍ രാഷ്ട്രീയ, സാഹിത്യ, സാംസ്‌കാരിക, ചരിത്ര രംഗത്തെ പ്രമുഖരും സംബന്ധിക്കും.
സമാപന സമ്മേളനം വൈകീട്ട് 7 മണിക്ക് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എം.കെ രാഘവന്‍ എം.പി മുഖ്യാതിഥിയാകും. യുനസ്‌കോ സാഹിത്യനഗര പദവിക്ക് വേദി നേതൃപരമായ ഇടപെട്ട മേയര്‍ ബീന ഫിലിപ്പിനെ ആദരിക്കും.
അഹമ്മദ് ദേവര്‍കോവില്‍ എം എല്‍ എ , ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമദ് എന്നിവര്‍ അഭിസംബോധന ചെയ്യും.
കൗണ്‍സിലര്‍മായ കെ.മൊയ്തീന്‍ കോയ, എസ്.കെ അബൂബക്കര്‍, ഉഷാദേവി ടീച്ചര്‍, പി.മുഹ്‌സിന
പി.കെ അഹ്‌മദ്, സി.ബി.വി സിദ്ദീഖ്, സി.എ ഉമ്മര്‍ കോയ, പി.ഒ ഹാഷിം, ദാവൂദ് ഭായി മുല്ല ജീവാജി കപ്പാസി പ്രൊഫ.കെ.വി ഉമ്മര്‍ ഫാറൂഖ്, സി.ബി.വി സിദ്ദീഖ്, പി വി ഹസന്‍ കോയ, മുസ്തഫ മുഹമ്മദ്, സി.പി അബ്ദുല്‍ മജീദ്, സയ്യിദ് സ്വാലിഹ് ശിഹാബ് അല്‍ ജിഫ്രി, പി. മുസ്തഫ.എം.പി സക്കീര്‍ ഹുസൈന്‍, മാലിക് ഉസ്മാന്‍, ഇല്‍യാസ്, സി.എന്‍. സഫ്വാന്‍ എം.വി എന്നിവര്‍ സംബന്ധിക്കും.പ്രമുഖ ഒപ്പന പരിശീലകന്‍ സ്വാദിഖ് അരക്കിണറിന്റെ നേതൃത്വത്തില്‍ അന്യം നിന്ന്‌പോകുന്ന സവിശേഷതയാര്‍ന്ന ആളുങ്ങളുടെ ഒപ്പന നടക്കും.
കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഗുരു പദവി ലഭിച്ച യാസര്‍ ഗുരുക്കളുടെ നേതൃത്വത്തില്‍ കോല്‍ക്കളിയോടെ ഫെസ്റ്റിന് പരിസമാപ്തിയാകും.
കാലിക്കറ്റ് മാപ്പിള ഹെറിറ്റേജ് ഫെസ്റ്റ് 2024
കുറ്റിച്ചിറയില്‍ തുടക്കം കുറിച്ചു