മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ എക്‌സാലോജിക്ക് കമ്പനിക്കെതിരെ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം. എക്‌സ്ാലോജിക്കുംമ കരിമണല്‍ കമ്പനി സിഎംആര്‍എലും തമ്മിലുണ്ടായ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കാനാണ് കോര്‍പ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്. ക്രമക്കേടുകള്‍ നടത്തിയെന്ന രജിസ്ടാര്‍ ഓഫ് കമ്പനീസിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്മേലാണ് അന്വേഷണം.
കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ ദുരൂഹതയുള്ളതുകൊണ്ടാണ് കൂടുതല്‍ അന്വേഷണങ്ങളിലേക്ക് ഏജന്‍സികള്‍ കയക്കുന്നതെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ പറഞ്ഞു. ക്രമക്കേടിനായി വ്യവസായ വകുപ്പും കൂട്ടു നിന്നെന്ന് അദ്ദേഹം ആരോപിച്ചു.
രാഷ്ട്രീയ- ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കും ഉദ്യോഗസ്ഥ മേധാവികള്‍ക്കും 135 കോടി രൂപ നിയമവിരുദ്ധമായി കൈമാറിയെന്ന ആദായ നികുതി വകുപ്പ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലിനെത്തുടര്‍ന്ന് സിഎംആര്‍എലിനും കെഎസ്‌ഐഡിസിക്കും കോര്‍പ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. കമ്പനികാര്യ റജിസ്ട്രാറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഡപ്യൂട്ടി റജിസ്ട്രാര്‍ ബി.എസ് വരുണ്‍, ഡപ്യൂട്ടി ഡയറക്ടര്‍ കെ.എം ശങ്കര നാരായണ്‍, റിജസ്ട്രാര്‍ എ ഗോകുല്‍നാഥ് എന്നിവര്‍ പരിശോധിക്കും. നാല് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം.