സന്‍ആ: യമനില്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത ആക്രമണം. ഹുദൈദ, സന്‍ആ തുടങ്ങി പത്തിടങ്ങളില്‍ ബോംബിട്ടു . തിരിച്ചടിക്കുമെന്ന് ഹൂതികളും പ്രഖ്യാപിച്ചു. യുഎസിന് പിന്തുണ നല്‍കുന്ന രാജ്യങ്ങള്‍ക്കും തിരിച്ചടിയുണ്ടാകുമെന്ന് ഹൂതികള്‍ പറയുന്നു. ഇതോടെ പശ്ചിമേഷ്യ കനത്ത യുദ്ധഭീതിയിലാണ്.
ഹൂതി ആക്രമണത്തെ കഴിഞ്ഞ ദിവസം യുഎന്‍ രക്ഷാസമിതി അപലപിച്ചിരിക്കെ, സൈനിക നടപടിക്ക് നയതന്ത്ര പിന്തുണ ഉണ്ടെന്നാണ് അമേരിക്കയും ബ്രിട്ടനും വിലയിരുത്തുന്നത്. ഇന്നലെ അര്‍ധരാത്രി ചേര്‍ന്ന ബ്രിട്ടീഷ് മന്ത്രിസഭാ യോഗത്തില്‍ ഹൂതികള്‍ക്കെതിരായ ആക്രമണ സാധ്യത സംബന്ധിച്ച് പ്രധാനമന്ത്രി ഋഷി സുനക് വിശദീകരിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. ഹൂതികളുടെ പ്രധാന സൈനിക കേന്ദ്രത്തിനു നേരെ ചുരുങ്ങിയ തോതിലുള്ള ആക്രമണമാണ് അമേരിക്കയും ബ്രിട്ടനും ലക്ഷ്യമിടുന്നതെന്ന് ബ്രിട്ടീഷ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.