തിരുവനന്തപുരം: മുഖ്യമന്ത്രി യുടെ സാന്നിധ്യത്തില്‍ എം.ടി.വാസുദേവന്‍ നായര്‍ നടത്തിയ അധികാര രാഷ്ട്രീയത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ സ്പീക്കര്‍ എഎന്‍ ഷംസീര്‍ പ്രതികരിച്ചു. എംടിയുടെ വിമര്‍ശനം മുഖ്യമന്ത്രിക്കെതിരാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും എംടി എന്താണ് ഉദ്ദേശിച്ചതെന്ന് തനിക്കറിയില്ലെന്നും അത് അദ്ദേഹംതന്നെ പറയണമെന്നും ഷംസീര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
മാധ്യമങ്ങളാണ് ആദ്യം സ്വയം വിമര്‍ശനം നടത്തേണ്ടത്. എം.ടിയുടെ വിമര്‍ശനം മാധ്യമങ്ങളെ ഉദ്ദേശിച്ചാവാം. ഇ.എം.എസ് ജീവിച്ചിരുന്നപ്പോള്‍ മാധ്യമങ്ങള്‍ അദ്ദേഹത്തെ അംഗീകരിച്ചിരുന്നില്ലെന്നും ഷംസീര്‍ ചൂണ്ടിക്കാണിച്ചു.എം.ടിയെ ഇതിലേക്ക് വലിച്ചിഴക്കേണ്ടതില്ലെന്നും ഷംസീര്‍ പറഞ്ഞു.
എം.ടി.പറഞ്ഞതില്‍ പുതുമയുല്ലെന്ന്
സംസ്ഥാന സെക്രട്ടറിയേറ്റ്
എം.ടി.പറഞ്ഞതില്‍ പുതുമയില്ലെന്നും ഇതേ കാര്യം മുന്‍പും അദ്ദേഹം എഴുതിയിട്ടുണ്ടെന്നും അതിനാല്‍ കക്ഷിചേരേണ്ട കാര്യമില്ലെന്നും സംസ്ഥാന സെക്രട്ടറിയേറ്റ്. അതേ സമയം എം.ടിയുടെ വിമര്‍ശനത്തില്‍ മുഖ്യമന്ത്രിക്ക് സംരക്ഷണ കവചം ഒരുക്കുകയാണ് സിപിഎം നേതാക്കള്‍. എം.ടി.പറഞ്ഞത് കേന്ദ്രത്തെക്കുറിച്ചാണെന്ന് ഇ.പി.ജയരാജന്‍ ആവര്‍ത്തിച്ചപ്പോള്‍, എം.ടിയുടെ പരാമര്‍ശം വളച്ചൊടിച്ചതാണെന്ന് മന്ത്രി സജി ചെറിയാനും, ലോകത്തു നടന്ന പല സംഗതികള്‍ വെച്ചാണ് എം.ടി പറഞ്ഞതെന്ന് കെ.എന്‍.ബാലഗോപാലും വാദിച്ചു.
കാലത്തിന്റെ ചുവരെഴുത്താണ് എം.ടി.വായിച്ചത് വി.ഡി.സതീശന്‍
എം.ടി.നടത്തിയത് മുഖ്യമന്ത്രിക്കെതിരെയുള്ള ഗുരുതര പരാമര്‍ശമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. അധികാരം എങ്ങനെ മനുഷ്യനെ നശിപ്പിക്കുന്നുവെന്നും അഹങ്കാരത്തിലേക്കും ധാര്‍ഷ്ട്യത്തിലേക്കും നയിക്കുന്നുവെന്നതും എല്ലാവരും കാണുന്നതാണ്. പ്രതിഷേധങ്ങളെ ഭയക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്നത് എം.ടിയെപോലുള്ളവര്‍ പ്രതികരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനശൈലിയെയാണ് എം.ടി. വിമര്‍ശിച്ചതെന്ന് രമേശ് ചെന്നിത്തലയും കേട്ടവര്‍ക്കെല്ലാം കാര്യം മനസ്സിലായെന്ന് കെ.മുരളീധരനും പറഞ്ഞു. മുഖ്യമന്ത്രിയെ സി.പി.എം നേതാക്കള്‍ പ്രതിരോധിക്കുന്നത് പേടികൊണ്ടാണെന്ന് മുരളീധരന്‍ പരിഹസിച്ചു.
എം.ടി.വിമര്‍ശിച്ചത് കൊണ്ട് പതിവ് ശൈലിപോലെ എതിര്‍ക്കുന്നില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്.
ഞാന്‍ വിമര്‍ശിക്കുകയായിരുന്നില്ലെന്നും ചില യാഥാര്‍ത്ഥ്യം പറയണമെന്നു തോന്നി പറഞ്ഞു അത്ര തന്നെ. അത് ആര്‍ക്കെങ്കിലും ആത്മ വിമര്‍ശനത്തിന് വഴിയൊരുക്കിയാല്‍ നന്നായെന്നും കെ എല്‍ എഫ് വേദിയിലെ പ്രസംഗത്തിന് ശേഷം സാഹിത്യ നിരൂപകന്‍ എന്‍.ഇ.സുധീറിനോട് എം.ടി പറഞ്ഞു.
എംടിയുടെ വിമര്‍ശനം മുഖ്യമന്ത്രിക്കെതിരല്ല,
സ്പീക്കര്‍ എ.എന്‍ ഷംസീര്‍