അധികാരമെന്നാല്‍ സര്‍വ്വാധിപത്യമോ ആധിപത്യമോ ആയി മാറിയെന്ന് എം.ടി.വാസുദേവന്‍ നായര്‍. മുഖ്യമന്ത്രിയെ വേദിയിലിരുത്തിയാണ് മലയാള സാഹിത്യ കുലപതി എം.ടിയുടെ വിമര്‍ശനം. അധികാരം ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തത്തെ കുഴിച്ചു മൂടി. സ്വാതന്ത്ര്യം ഭരണാധികാരികള്‍ എറിയുന്ന ഔദാര്യത്തുണ്ടുകളല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റുപറ്റിയാല്‍ സമ്മതിക്കുന്ന പതിവ് ഒരു മഹാരഥന്മാര്‍ക്കും ഇവിടില്ലെന്നും എം.ടി വിമര്‍ശിച്ചു. ആള്‍ക്കൂട്ടത്തെ ആരാധകരായും പടയാളികളായും മാറ്റാമെന്നും കോഴിക്കോട്ട് നടത്തിയ പുസ്തകോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.