ഓടിക്കാന്‍ റെഡിയെങ്കില്‍ റൂട്ടും റെഡി പുതിയ പെര്‍മിറ്റ് നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

ഓടിക്കാന്‍ റെഡിയെങ്കില്‍ റൂട്ടും റെഡി പുതിയ പെര്‍മിറ്റ് നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

ബസ് ഓടിക്കാന്‍ റെഡിയെങ്കില്‍ റൂട്ട് തരാന്‍ മോട്ടോര്‍ വാഹന വകുപ്പും റെഡി.ബസില്ലാത്ത സ്ഥലങ്ങളിലേക്ക് ബസോടിക്കാന്‍ പുതിയ പെര്‍മിറ്റ് നല്‍കാനാണ് മോട്ടോര്‍വാഹന വകുപ്പിന്റെ ശ്രമം. െേതല്ലാം റൂട്ടുകളിലാണ് ബസ് ഇല്ലാത്തതെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എല്ലാ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാരോടും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശിച്ചു. ഗ്രാമീണപാതകളിലുള്‍പ്പെടെ പൊതുഗതാഗതം ഉറപ്പാക്കാനാണ് ശ്രമം.

നല്ലറോഡുണ്ടായിട്ടും ബസ് സര്‍വീസില്ലാത്തത്, ആവശ്യമുള്ള സമയത്ത് വേണ്ടത്ര ബസ് സര്‍വീസില്ലാത്തത് തുടങ്ങിയവയാണ് പരിശോധിക്കുന്നത്. ഇത്തരം റോഡുകള്‍ കണ്ടെത്താനുള്ള ശ്രമം എല്ലാ ജോയന്റ് ആര്‍.ടി. ഓഫീസര്‍മാരും തുടങ്ങിക്കഴിഞ്ഞു. ഇതില്‍ പലതിലും ലാഭകരമായി സര്‍വീസ് നടത്താനാകുമെന്നാണ് വകുപ്പിന്റെ വിലയിരുത്തല്‍.

കെ.എസ്.ആര്‍.ടി.സി.ക്കോ സ്വകാര്യബസിനോ പെര്‍മിറ്റ് അനുവദിക്കാനാകുമോയെന്നാണ് മോട്ടോര്‍വാഹന വകുപ്പിന്റെ ശ്രമം. ഏത് റൂട്ട്, എത്ര കിലോമീറ്റര്‍, ആറുചക്രമുള്ള ബസുകള്‍ സര്‍വീസ് നടത്താനുള്ള സൗകര്യമുണ്ടോ, ബുദ്ധിമുട്ടുകള്‍ തുടങ്ങിയ വിവരങ്ങളാണ് പൊതുജനങ്ങളില്‍നിന്ന് മോട്ടോര്‍വാഹന വകുപ്പ് ശേഖരിക്കുന്നത്.

ഓട്ടോറിക്ഷകളും ടാക്സികളും മാത്രം സര്‍വീസ് നടത്തുന്ന പ്രാദേശികപാതകളില്‍ നാട്ടുകാര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുന്നെന്നും വകുപ്പ് വിലയിരുത്തുന്നു. എന്നാല്‍, പുതിയ റൂട്ടുകള്‍ കണ്ടെത്തിയാല്‍ സ്വകാര്യബസുകള്‍ സര്‍വീസ് നടത്താന്‍ തയ്യാറാകുമോയെന്ന ആശങ്കയും മോട്ടോര്‍വാഹന വകുപ്പിനുണ്ട്.

 

 

 

ഓടിക്കാന്‍ റെഡിയെങ്കില്‍ റൂട്ടും റെഡി
പുതിയ പെര്‍മിറ്റ് നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

Share

Leave a Reply

Your email address will not be published. Required fields are marked *