സാമ്പത്തിക ക്രമക്കേട് ആരോപിച്ച് സിപിഐ എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി പി.രാജുവിനെ തിരഞ്ഞെടുത്ത എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കി. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവിന്റേതാണ് തീരുമാനം. ഗുരുതരമായ സാമ്പത്തിക ക്രമക്കേട് രാജു നടത്തിയെന്ന് കണ്ടെത്തിയാണ് നടപടി. സിപിഐ ജില്ലാ എക്‌സക്യൂട്ടീവിന്റെ തീരുമാനം ജില്ലാ കൗണ്‍സില്‍ അംഗീകരിച്ചു.