ഭാരത് ജോഡോ ന്യായ് യാത്രക്ക് മണിപ്പൂരില്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു

ഭാരത് ജോഡോ ന്യായ് യാത്രക്ക് മണിപ്പൂരില്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടന വേദിക്ക് ഇംഫാലില്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഉദ്ഘാടനത്തിന് ഇംഫാലിലെ പാലസ് ഗ്രൗണ്ടില്‍ പരിപാടി സംഘടിപ്പിക്കാനുള്ള അനുമതിയാണ്് സര്‍ക്കാര്‍ തള്ളിയത്.ജനുവരി 14ന് ഇംഫാലില്‍ നിന്നും യാത്ര ആരംഭിക്കാനായിരുന്നു തീരുമാനം.

സംസ്ഥാനത്തെ പ്രതികൂല സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് മുഖ്യമന്ത്രി ബീരേന്‍ സിങ്് പറഞ്ഞു. എന്നാല്‍ യാത്ര മണിപ്പൂരില്‍നിന്ന് തന്നെ തുടങ്ങുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. രാജ്യത്തിന്റെ കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ഒരു യാത്ര നടത്തുമ്പോള്‍ മണിപ്പൂരിനെ ഒഴിവാക്കാനാവില്ല. ഇത് രാഷ്ട്രീയ പരിപാടിയല്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ യാത്രയെ പേടിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനം. സംഘര്‍ഷനാളുകളില്‍ മണിപ്പൂര്‍ സന്ദര്‍ശിച്ച് സമാധാന സന്ദേശം നല്‍കിയ നേതാവാണ് രാഹുല്‍ ഗാന്ധി. വേദിക്ക് അനുമതി നിഷേധിച്ചതിലൂടെ എന്ത് സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും വേണുഗോപാല്‍ ചോദിച്ചു.

ജനുവരി 14ന് മണിപ്പൂരില്‍നിന്ന് തുടങ്ങി മാര്‍ച്ച് 20ന് മുംബൈയില്‍ സമാപിക്കുന്ന രീതിയിലാണ് ന്യായ് യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. ആകെ 6713 കിലോമീറ്റര്‍ ദൂരമാണ് യാത്ര. ഇതില്‍ 100 ലോക്സഭാ മണ്ഡലങ്ങളും 337 നിയമസഭാ മണ്ഡലങ്ങളും 110 ജില്ലകളും ഉള്‍പ്പെടും.

 

 

 

 

ഭാരത് ജോഡോ ന്യായ് യാത്രക്ക് മണിപ്പൂരില്‍
സര്‍ക്കാര്‍ അനുമതി നിഷേധിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *