രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; യൂത്ത് കോണ്‍ഗ്രസ്  സമരം ശക്തം; രാവിലെ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; യൂത്ത് കോണ്‍ഗ്രസ് സമരം ശക്തം; രാവിലെ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച്

തിരുവനന്തപുരം:യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ സംമരം ശക്തമാക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ഇന്ന് രാവിലെ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും. വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബിന്‍ വര്‍ക്കി വ്യക്തമാക്കി

വൈകിട്ട് 6 മണിക്ക് സംസ്ഥാനത്തുടനീളമുള്ള പൊലീസ് സ്റ്റേഷനുകളിലേക്കും മണ്ഡലം ആസ്ഥാനങ്ങളിലേക്കും യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘സമരജ്വാല’ എന്ന പേരില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായും അബിന്‍ അറിയിച്ചു.

പൊലീസിന്റെ അസാധാരണ നടപടിക്കെതിരെ വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും അബിന്‍ വര്‍ക്കി വ്യക്തമാക്കി. സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തിന്റെ പേരില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തിലിന് കോടതി ജാമ്യം നിഷേധിച്ചിരുന്നു. 22 വരെ റിമാന്‍ഡ് ചെയ്ത രാഹുലിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

കഴിഞ്ഞമാസം 20ന് നടന്ന യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തിലെ കേസില്‍ നാലാം പ്രതിയാണ് രാഹുല്‍. പ്രതിപക്ഷനേതാവ് ഒന്നാം പ്രതിയായ കേസില്‍ രാഹുലിന്റെ അറസ്റ്റ് അപ്രതീക്ഷിതമായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അടൂരിലെ വീട്ടില്‍ നിന്നും കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തേക്കെത്തിച്ചു. ഫോര്‍ട്ട് ആശുപത്രിയിലെ മെഡിക്കല്‍ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.

പിന്നാലെ രാഹുലിന്റെ അഭിഭാഷകന്‍ ജാമ്യാപേക്ഷ നല്‍കി. പ്രോസിക്യൂഷനും രാഹുലിന്റെ അഭിഭാഷകനും തമ്മിലെ വാദപ്രതിവാദങ്ങള്‍ ഒരുമണിക്കൂറോളും നീണ്ടു. പ്രതിഷേധമല്ല, അക്രമാണ് നടന്നതെന്നും പട്ടികകൊണ്ട് പൊലീസുകാരനെ ആക്രമിച്ചുവെന്നും രാഹുലിന് ജാമ്യം കൊടുക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അക്രമം തടയേണ്ട രാഹുല്‍ അതിന് ശ്രമിച്ചില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍ സ്വാഭാവിക പ്രതിഷേധമാണ് ഉണ്ടായതെന്ന് രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു.

ഇന്നലെവരെ പൊതുമധ്യത്തിലുണ്ടായിരുന്ന പൊതുപ്രവര്‍ത്തകനെ പുലര്‍ച്ചെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത നടപടി അസാധാരണമാണ്. രാഹുലിന് ആരോഗ്യപ്രശ്‌നമുണ്ടെന്നും അഭിഭാഷകന്‍ വാദിച്ചു. ഉച്ചക്ക് ശേഷം വിധി പറയാനായി കേസ് മാറ്റി. നാലുമണിയോടെ കേസ് പരിഗണിച്ചപ്പോള്‍ വീണ്ടും വിശദമായ മെഡിക്കല്‍ പരിശോധനക്ക് നിര്‍ദ്ദേശം നകി. ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ പരിശോധനയില്‍ ക്ലിനിക്കലി ഫിറ്റെന്ന റിപ്പോര്‍ട്ട് വന്നതോടെ ജാമ്യാപേക്ഷ തള്ളി കോടതി രാഹുലിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

 

 

 

 

 

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; യൂത്ത് കോണ്‍ഗ്രസ് സമരം
ശക്തം; രാവിലെ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച്

 

Share

Leave a Reply

Your email address will not be published. Required fields are marked *