സര്‍ക്കാര്‍ നീതി നിഷേധത്തിനെതിരെ കേരള ബേങ്ക് ജീവനക്കാരുടെ വാഹന പ്രചരണ ജാഥ

സര്‍ക്കാര്‍ നീതി നിഷേധത്തിനെതിരെ കേരള ബേങ്ക് ജീവനക്കാരുടെ വാഹന പ്രചരണ ജാഥ

സഹകരണ മേഖലയെ സംരക്ഷിക്കുക, കേരള ബേങ്കിലെ 2000 ഒഴിവുകളില്‍ അടിയന്തിര നിയമന നടപടികള്‍ കൈക്കൊള്ളുക,33% ക്ഷാമബത്ത അനുവദിക്കുക, 01.04.2022 മുതലുള്ള ശമ്പള പരിഷ്‌ക്കരണത്തിന് കമ്മറ്റിയെ നിയോഗിക്കുക, കഴിഞ്ഞ ശമ്പള പരിഷ്‌ക്കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക, പേ യുണിഫിക്കേഷനിലെ അനീതി പരിഹരിക്കുക, ഔദ്യോഗിക കോണ്‍ഫറന്‍സുകളിലെ മാനസിക പീഡനം അവസാനിപ്പിക്കുക, സ്ഥലം മാറ്റങ്ങള്‍ നോംസിന് വിധേയമാക്കുക, അന്യായമായവ റദ്ദ് ചെയ്യുക, വായ്പാ നയം ആകര്‍ഷകമായി പരിഷ്‌ക്കരിക്കുക, കലക്ഷന്‍ ഏജന്റ്മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ബേങ്ക് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി നടക്കാന്‍ പോകുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി 2024 ജനുവരി 09 മുതല്‍ 12 വരെ നടക്കുന്ന വാഹന പ്രചാരണ ജാഥ വടകരയില്‍ HMS സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.4 ദിവസങ്ങളിലായി കോഴിക്കോട് വയനാട് ജില്ലകളിലെ നിരവധി സ്വീകരണ കേന്ദ്രങ്ങളിലൂടെ പര്യടനം നടത്തുന്ന ജാഥയുടെ ഉദ്ഘാടന പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് പി.കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ കെ.കെ.സജിത്കുമാര്‍,AlCBEF ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി പി.പ്രദീപ് കുമാര്‍, ഗആഞഅ ജില്ലാ പ്രസിഡന്റ് സി.കുമാരന്‍ ,ഷനിത്ത് (AKBEF), വൈസ് ക്യാപ്റ്റന്‍ മുനീര്‍.പി, ഡയറക്ടര്‍ ലീന.കെ.കെ, മാനേജര്‍ ഉഷ.കെ.കെ, അബ്ദുള്‍ റസാഖ്, സറീന ബി.വി, അനിത.സി എന്നിവര്‍ സംസാരിച്ചു. നിരവധി സംഘടനാ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ ഹാരാര്‍പ്പണം നടത്തി. ജില്ലാ കമ്മറ്റിയംഗങ്ങള്‍, വനിതാ പ്രവര്‍ത്തകര്‍ എന്നിവര്‍ ജാഥയില്‍ പങ്കാളികളായി.ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ.രാജേഷ് സ്വാഗതവും സുനില്‍കുമാര്‍ എന്‍ പി നന്ദിയും പറഞ്ഞു.

 

സര്‍ക്കാര്‍ നീതി നിഷേധത്തിനെതിരെ
കേരള ബേങ്ക് ജീവനക്കാരുടെ വാഹന പ്രചരണ ജാഥ

Share

Leave a Reply

Your email address will not be published. Required fields are marked *