കോഴിക്കോട്: ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല പ്രവാസി ഭാരതീയ ദിനാഘോഷത്തിന് തുടക്കമായി. ഇതോടനുബന്ധിച്ച് ഡോ. എംജിഎസ് നാരായണനേയും, ഡോ.പ്രിയദര്‍ശന്‍ ലാലിനെയും ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി പൊന്നാടയണിയിച്ച് ആദരിച്ചു. സംസ്ഥാനസെക്രട്ടറി പി.കെ ജയചന്ദ്രന്‍ അധ്യക്ഷനായി. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പിടി നിസാര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി കോയട്ടിമാളിയേക്കല്‍ , എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി അനില്‍ ബാബു, എസ്എം രാജേഷ്, ഇസ്മയില്‍ പുനത്തില്‍, സണ്ണി ജോസഫ് എന്നിവര്‍ സംബന്ധിച്ചു. പരിപാടിയുടെ സമാപന സമ്മേളനം 12ന് വെള്ളിയാഴ്ച കാലത്ത് 9.30ന് ഹോട്ടല്‍ വുഡീസില്‍ കെ മുരളീധരന്‍ എംപി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍വെച്ച് മാക്ബില്‍ഡേഴ്‌സ് മാനേജിങ് ഡയറക്ടര്‍ കെ മുസ്തഫ, യൂണിമണി വൈസ് പ്രസിഡന്റും, സോണല്‍ ഹെഡുമായ പി സുനില്‍ ബാബു, മാധ്യമപ്രവര്‍ത്തകരായ എം ഫിറോസ്ഖാന്‍, എം ബാലകൃഷ്ണന്‍, ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് രൂപേഷ് കോളിയോട്ട് എന്നിവര്‍ക്ക് പുരസ്‌കാരവും സമ്മാനിക്കും.