പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഫുട്ബോള്‍ കവിതകള്‍

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഫുട്ബോള്‍ കവിതകള്‍

കോഴിക്കോട്: പുതുവര്‍ഷത്തില്‍ നാല് പ്രധാനപ്പെട്ട ഫുട്ബോള്‍ ടൂര്‍ണ്ണമെന്റുകളാണ് നടക്കാന്‍ പോകുന്നത്. ജനുവരി ഫിബ്രവരി മാസങ്ങളില്‍ ഏഷ്യന്‍ കപ്പും ആഫ്രിക്കനേഷ്യന്‍സ് കപ്പും. ജൂണ്‍ ജൂലായ് മാസങ്ങളില്‍ യൂറോ കപ്പും കോപ്പ അമേരിക്കയും. ഫുട്ബോളിന്റെ വര്‍ഷമായ 2024 നെ വരവേല്‍ക്കാന്‍ പ്രൊഫസര്‍ എം.സി.വസിഷ്ഠ് ഫുട്ബോള്‍ കവിതാസമാഹാരം പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ‘അവസാന പെനാല്‍ട്ടികിക്ക് അഥവാ ലാസ്റ്റ് പെനാല്‍ട്ടികിക്ക്’ എന്ന കവിതാ സമാഹാരത്തില്‍ 15 കവിതകളാണ് ഉള്ളത്. 15 കവിതകളില്‍ ഫീസാം മാഗസിനില്‍ പ്രസിദ്ധീകരിച്ച പ്രൊഫസര്‍ വസിഷ്ഠിന്റെ കവിതയും ഉള്‍പ്പെടുന്നുണ്ട്. ലോകത്തിലെ ഏറ്റവും സുന്ദരമായ കായികരൂപത്തിന് ഫുട്ബോളിനാണ് തന്റെ ഗ്രന്ഥം പ്രൊഫസര്‍ വസിഷ്ഠ് സമര്‍പ്പിക്കുന്നത്.

 

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഫുട്ബോള്‍ കവിതകള്‍

Share

Leave a Reply

Your email address will not be published. Required fields are marked *