വിജയം ഏകപക്ഷീയം, ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ അഞ്ചാമതും അധികാരത്തില്‍

വിജയം ഏകപക്ഷീയം, ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ അഞ്ചാമതും അധികാരത്തില്‍

ലോകം ഉറ്റുനോക്കിയ ബംഗ്ലാദേശ് തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് അഞ്ചാം തവണയും ജയം.പ്രധാന പ്രതിപക്ഷം ബഹിഷ്‌കരണം പ്രഖ്യാപിച്ച തിരഞ്ഞെടുപ്പില്‍ ഏകപക്ഷീയമെന്നോണമാണ് ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലെത്തുന്നത്.പ്രതിപക്ഷ പാര്‍ട്ടിയായ ജാത്തിയ പാര്‍ട്ടി 300 സീറ്റില്‍ മത്സരിച്ചെങ്കിലും 8 സീറ്റുകളില്‍ മാത്രമാണ് വിജയം കണ്ടത്.
ഷെയ്ഖ് അസീന പ്രധാനമന്ത്രിയായി വീണ്ടും തിരിച്ചെത്തുമ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയത് 45 സീറ്റുകളില്‍ വിജയം നേടിയത് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ്. തിരഞ്ഞെടുപ്പ് നടന്ന 300 സീറ്റുകളില്‍ ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് 152 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ 45 സീറ്റുകള്‍ വിജയിച്ച സ്വതന്ത്രര്‍ വലിയ രണ്ടാമത്തെ കക്ഷിയായിമാറി. പാര്‍ലമെന്റില്‍ ആര് പ്രതിപക്ഷ സ്ഥാനത്തിരിക്കും എന്നതില്‍ വ്യക്തയില്ലാത്ത അവസ്ഥയിലേക്കാണ് ഈ സാഹചര്യം കൊണ്ടെത്തിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ വിജയം നേടിയ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി വിജയിച്ചവരെല്ലാം അവാമി പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചവരാണ് എന്നതാണ് മറ്റൊരു പ്രത്യേകത. മത്സരിക്കാന്‍ പാര്‍ട്ടി അവസരം നല്‍കിയില്ലെങ്കിലും ഡമ്മി സ്ഥാനാര്‍ത്ഥിയായി തുടരാന്‍ അനുമതി വാങ്ങി മത്സരരംഗത്ത് നിന്നവരാണ് വിജയിച്ചത്.

2008 മുതല്‍ ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയാണ് ബംഗ്ലാദേശ് ഭരിക്കുന്നത്. 2014ലും 2018ലും നടന്ന തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായി പ്രതിപക്ഷവും അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ പോലുള്ളവരും ചൂണ്ടിക്കാട്ടിയിരുന്നു. ബംഗ്ലാദേശില്‍ ജനാധിപത്യത്തിന് അപചയം സംഭവിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ പാശ്ചാത്യ ശക്തികള്‍ ഉന്നയിക്കുന്നിടയിലാണ് നിലവിലെ തിരഞ്ഞെടുപ്പും നടക്കുന്നത്. ബി എന്‍ പി നേതാവും ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ഖാലിദ സിയ അഴിമതി ആരോപണങ്ങളുടെ പേരില്‍ നിലവില്‍ വീട്ടുതടങ്കലിലാണ്.

 

 

 

വിജയം ഏകപക്ഷീയം, ഷെയ്ഖ് ഹസീന
ബംഗ്ലാദേശില്‍ അഞ്ചാമതും അധികാരത്തില്‍

Share

Leave a Reply

Your email address will not be published. Required fields are marked *