‘ മുറ ‘  ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

‘ മുറ ‘ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത മുറ യുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. നിരവധി പ്രശംസകള്‍ ഏറ്റുവാങ്ങിയ കപ്പേള എന്ന ചിത്രത്തിന് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മുറ’. തിരുവനന്തപുരം നഗര പശ്ചാത്തലത്തിലാലാണ് സിനിമ ചെയ്തിരിക്കുന്നത്. ടൈറ്റില്‍ പോസ്റ്ററില്‍ തന്നെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് എന്ന സൂചന നല്‍കുന്ന ദൃശ്യങ്ങളിലൂടെ നാലു യുവാക്കളെ പോസ്റ്ററില്‍ കാണിക്കുന്നുണ്ട്. വ്യത്യസ്തമാര്‍ന്ന പ്രമേയത്തിലൂടെ സഞ്ചരിക്കുന്ന ‘മുറ’ ചിത്രത്തിലേക്ക് തിരുവനന്തപുരം പ്രദേശവാസികള്‍ക്ക് മുന്‍തൂക്കം നല്‍കി കൊണ്ടുള്ള ചിത്രത്തിന്റെ കാസ്റ്റിംഗ് കാള്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പ്രമുഖ നിര്‍മ്മാണ-വിതരണ കമ്പനിയായ എച്ച് ആര്‍ പിക്‌ചേഴ്‌സിന്റെ നേതൃത്വത്തില്‍ റിയാ ഷിബു ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ഹ്രിദ്ധു ഹാറൂണ്‍, മാലാ പാര്‍വതി, കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യെദു കൃഷ്ണാ,വിഘ്‌നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

 

 

 

 

‘ മുറ ‘ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

Share

Leave a Reply

Your email address will not be published. Required fields are marked *