അറിയാം ഇന്‍സ്റ്റാഗ്രാം പോസ്റ്റ് എഡിറ്റിംഗ്

അറിയാം ഇന്‍സ്റ്റാഗ്രാം പോസ്റ്റ് എഡിറ്റിംഗ്

ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട മേഖലയാണ് സോഷ്യല്‍ മീഡിയ. വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളുക തന്നെ ചെയ്യും.ഓരോ പോസ്റ്റും എഡിറ്റ് ചെയ്യാന്‍ പറ്റുന്നത് വലിയ നേട്ടം തന്നെയാണ്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റുകള്‍ എങ്ങനെ എഡിറ്റ് ചെയ്യാം എന്നത് അറിഞ്ഞിരിക്കേണ്ടതുണ്ട്. പോസ്റ്റുകള്‍ എഡിറ്റ് ചെയ്യുന്നതിലൂടെ തെറ്റുകള്‍ തിരുത്താനും പുതിയ വിവരങ്ങള്‍ ചേര്‍ക്കാനും സാധിക്കും. കൂടാതെ പങ്കുവെച്ച പോസ്റ്റുകള്‍ എഡിറ്റ് ചെയ്ത് പുതിയ ഹാഷ്ടാഗുകള്‍ കൂട്ടിച്ചേര്‍ക്കാനും സാധിക്കും. ഇതുവഴി പോസ്റ്റുകളുടെ പ്രചാരം വര്‍ധിപ്പിക്കുകയും ചെയ്യാം.

ഇന്‍സ്റ്റാഗ്രാമില്‍ പലര്‍ക്കും സുപരിചിതമായ ഈ ഫീച്ചര്‍ അറിയാത്തവര്‍ക്കായിട്ടാണ് പരിചയപ്പെടുത്തുന്നത്.

ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് മൊബൈല്‍ ആപ്പില്‍ എങ്ങനെ എഡിറ്റ് ചെയ്യാം

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിലോ ഐഫോണിലോ ഇന്‍സ്റ്റാഗ്രാം ആപ്പ് തുറക്കുക.
താഴെ വലത് കോണിലുള്ള പ്രൊഫൈല്‍ ചിത്രത്തില്‍ ടാപ്പ് ചെയ്ത് പ്രൊഫൈലിലേക്ക് പോവുക. നിങ്ങള്‍ എഡിറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന പോസ്റ്റില്‍ ടാപ്പ് ചെയ്യുക.
വലത് ഭാഗത്ത് മുകളിലുള്ള ത്രീ ഡോട്ട് മെനു ടാപ്പുചെയ്യുക.
എഡിറ്റ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക. നിങ്ങളുടെ പോസ്റ്റ് എഡിറ്റ് ചെയ്യുക, തുടര്‍ന്ന് മുകളിലുള്ള ‘ടിക്ക്’ അടയാളത്തില്‍ ടാപ്പ് ചെയ്യുക അല്ലെങ്കില്‍ ‘ഡണ്‍’ എന്നത് തിരഞ്ഞെടുക്കുക.

കംപ്യൂട്ടറില്‍ എങ്ങനെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് എഡിറ്റ് ചെയ്യാമെന്ന് നോക്കാം.

ഏതെങ്കിലും വെബ് ബ്രൗസറില്‍ ഇന്‍സ്റ്റാഗ്രാം തുറക്കുക, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക, മുകളില്‍ വലത് ഭാഗത്ത് കാണുന്ന പ്രൊഫൈല്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക, എഡിറ്റ് ചെയ്യേണ്ട പോസ്റ്റ് ക്ലിക്ക് ചെയ്യുക, മുകളില്‍ വലത് ഭാഗത്തുള്ള ത്രീ ഡോട്ട് മെനു ക്ലിക്ക് ചെയ്യുക, എഡിറ്റ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക, പോസ്റ്റ് എഡിറ്റ് ചെയ്തതിന് ശേഷം ഡണ്‍ ക്ലിക്ക് ചെയ്യുക.

 

 

 

 

അറിയാം ഇന്‍സ്റ്റാഗ്രാം പോസ്റ്റ് എഡിറ്റിംഗ്

 

 

Share

Leave a Reply

Your email address will not be published. Required fields are marked *