യാത്രാക്കിടെ വാതില്‍ ഇളകിത്തെറിച്ചു; വിമാനം അടിയന്തരമായി തിരിച്ചിറക്കി, വിഡിയോ…

യാത്രാക്കിടെ വാതില്‍ ഇളകിത്തെറിച്ചു; വിമാനം അടിയന്തരമായി തിരിച്ചിറക്കി, വിഡിയോ…

ന്യൂയോര്‍ക്ക്: യാത്രാമധ്യേ വാതില്‍ ഇളകി തെറിച്ചതിനെ തുടര്‍ന്ന് അലാസ്‌ക വിമാനം അടിയന്തരമായി നിലത്തിറക്കി. പറന്നുയര്‍ന്ന ഉടനെയാണ് വാതില്‍ ഇളകി തെറിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അമേരിക്കയിലെ പോര്‍ട്ട്ലാന്‍ഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. അലാസ്‌ക എയര്‍ലൈന്‍സിന്റെ 737-9 MAX ബോയിങ് വിമാനത്തിന്റെ വാതിലാണ് വലിയ ശബ്ദത്തോടെ ഇളകി തെറിച്ചത്.

വിമാനത്തിന്റെ പിന്‍ഭാഗത്തെ മിഡ് ക്യാബിന്‍ എക്സിറ്റ് ഡോര്‍ ആണ് ഇളകിത്തെറിച്ചത്. 16,000 അടിയിലെത്തിയപ്പോള്‍ വിമാനത്തിന്റെ വാതില്‍ വലിയ ശബ്ദത്തോടെ ഇളകി തെറിക്കുകയായിരുന്നു. ഇതോടെ വിമാനം അടിയന്തരമായി തിരിച്ചിറക്കിയതായാണ് റിപ്പോര്‍ട്ട്.

വിമാനത്തില്‍ 171 യാത്രക്കാരാണ് ഉണ്ടായിരുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി അലാസ്‌ക എയര്‍ലൈന്‍സ് അറിയിച്ചു.

 

 

 

യാത്രാക്കിടെ വാതില്‍ ഇളകിത്തെറിച്ചു; വിമാനം അടിയന്തരമായി തിരിച്ചിറക്കി, വിഡിയോ…

 

Share

Leave a Reply

Your email address will not be published. Required fields are marked *