ആന്റിഓക്സിഡന്റ്: കാരറ്റിലെ കരോട്ടിനോയിഡുകള്‍ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കുന്ന ശക്തമായ ആന്റിഓക്സിഡന്റുകളാണ്.
ആന്റി-കാര്‍സിനോജെനിക്: കാരറ്റിലെ വിറ്റാമിന്‍ എ കാന്‍സറിലേക്ക് നയിച്ചേക്കാവുന്ന ഓക്‌സിഡേറ്റീവ് നാശത്തില്‍ നിന്ന് ഡിഎന്‍എയെ സംരക്ഷിക്കുന്നു. ബീറ്റാകരോട്ടിന്‍, മറ്റ് കരോട്ടിനോയിഡുകള്‍ തുടങ്ങിയ ഘടകങ്ങള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുകയും ചെയ്യുന്നു. കാരറ്റ് സ്ത്രീകളില്‍ പ്രോസ്റ്റേറ്റ്, ശ്വാസകോശം, സ്തനാര്‍ബുദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.
കാഴ്ചശക്തിയെ സംരക്ഷിക്കുന്നു: കരോട്ടിനോയിഡുകളായ ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നിവയുള്‍പ്പെടെ വിറ്റാമിന്‍ എയുടെ മികച്ച ഉറവിടമാണ് കാരറ്റ്. പ്രായമാകുമ്പോള്‍ കാഴ്ച നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷന്‍ തടയാന്‍ അവ സഹായിക്കുന്നു. വിറ്റാമിന്‍ എ യുടെ കുറവ് രാത്രി കാഴ്ചക്കുറവിന് കാരണമാകും.
ദഹനത്തെ സഹായിക്കുന്നു: കാരറ്റില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ മലബന്ധം അകറ്റുന്നു. 100 ഗ്രാം കാരറ്റില്‍ 4.18 ഗ്രാം ആണ് ഫൈബര്‍. ഉയര്‍ന്ന നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മലബന്ധവും മറ്റ് ദഹന പ്രശ്‌നങ്ങളും തടയാന്‍ സഹായിക്കും.
പ്രമേഹമുള്ളവര്‍ക്ക് കാരറ്റ് കഴിക്കാമോ?
ഇന്റര്‍നാഷണല്‍ ഗ്ലൈസെമിക് ഇന്‍ഡക്‌സ് ടേബിള്‍ അനുസരിച്ച്, കാരറ്റിന്റെ ഗ്ലൈസെമിക് ഇന്‍ഡക്‌സ് 32, ഗ്ലൈസെമിക് ലോഡ് മൂന്നുമാണെന്ന് കൃഷ്ണ വിശദീകരിച്ചു. പാചക രീതിയെ അടിസ്ഥാനമാക്കി ഗ്ലൈസെമിക് സൂചിക മാറും.
പ്രമേഹമുള്ളവര്‍ക്ക് കാരറ്റ് മിതമായ അളവില്‍ കഴിക്കാം. ഒരു കപ്പ് കാരറ്റ് 15 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് നല്‍കുന്നു. കാരറ്റില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കാന്‍ മറ്റ് പച്ചക്കറികള്‍ക്കൊപ്പം കാരറ്റും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.