തിരുവനന്തപുരം: ഗുജറാത്ത് ടൂറിസം സംഘടിപ്പിക്കുന്ന 35-ാമത് ഗുജറാത്ത് ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവല്‍ ജനുവരി 7 മുതല്‍ 14 വരെ അഹമ്മദാബാദ് നഗരത്തില്‍ സബര്‍മതിയുടെ തീരത്ത് പ്രത്യേകം തയ്യാറാക്കിയ ഗ്രൗണ്ടില്‍ നടക്കും. ബ്രസീല്‍, കൊളംബിയ, കാനഡ, അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, മലേഷ്യ, തായ്‌ലാന്റ്, ഒസ്‌ട്രേലിയ തുടങ്ങിയ 62 ഓളം വിദേശരാജ്യങ്ങളില്‍ നിന്നുള്ള കൈറ്റ് പ്ലേയേര്‍സും ഇന്ത്യയിലെ ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, തമിഴ്‌നാട്, കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ നിന്നുള്ള 440 ഒളം പട്ടം പറത്തല്‍ വിദഗ്ധര്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യന്‍ പരമ്പരാഗത പേപ്പര്‍ പട്ടം, ത്രീമാന രൂപത്തിലുള്ള പട്ടങ്ങള്‍, സ്‌പോര്‍ട്‌സ് കൈറ്റ്‌സ്, പാരച്യൂട്ട്, പാരമോട്ടോര്‍ തുടങ്ങിയ കാറ്റഗറിയില്‍ പ്രദര്‍ശനവും മത്സരവും ഉണ്ടാവും.
ഇന്ത്യന്‍ പരമ്പരാഗത ട്രെയിന്‍ കൈറ്റ് പ്രദര്‍ശനം,പട്ടനിര്‍മ്മാണ ക്ലാസ്സ്, പട്ടത്തിന്റെ ചരിത്ര പ്രദര്‍ശനം, ലോകത്തിലെ പ്രശസ്ത പട്ടം പറത്തല്‍ വിദഗ്ധരുമായുള്ള അനുഭവം പങ്കുവെക്കല്‍ തുടങ്ങിയവ ഗുജറാത്ത് ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവെലിന്റെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നു.
ഗുജറാത്തിലെ വഡോദര, കേവഡിയ, ദ്വാരക, സൂറത്ത്, രാജ്‌കോട്ട്, ദോര്‍ഡോ, വാഡ്‌നഗര്‍ തുടങ്ങിയ നഗരങ്ങളില്‍ പട്ടം പറത്തല്‍ നടക്കും. പരിപാടിയില്‍ കേരളത്തില്‍ നിന്ന് ആറുപേരെ ഔദ്യോഗികമായി തെരഞ്ഞെടുത്തിരിക്കുന്നു. അലി വെസ്റ്റ്ഹില്‍ (ക്യാപ്റ്റന്‍)ബിനിഷ്. സി ,ഷൂക്കൂര്‍ പാലക്കല്‍ ചാര്‍ളി മാത്യു ,അലി റോഷന്‍ (കോഒര്‍ഡിനേറ്റര്‍) ഷാഹിര്‍ മണ്ണിങ്കല്‍ (പരിശീലകന്‍).