ന്യൂഡല്‍ഹി: യുവാക്കള്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യണമെന്ന പരാമര്‍ശത്തില്‍ ഉറച്ച് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തി. ഒരു അഭിമുഖത്തിലാണ് യുവാക്കള്‍ 70 മണിക്കൂര്‍ ജോലിചെയ്യണമെന്ന എന്ന തന്റെ പരാമര്‍ശം വിവാദമായതിനെക്കുറിച്ച് കൂടുതല്‍ വിശദീകരിച്ച് മൂര്‍ത്തി രംഗത്തെത്തിയത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം കഠിനാധ്വാനം ചെയ്യുന്നത് സാധാരണയാണ്.കൃഷിക്കാരും ഫാക്ടറി ജോലിക്കാരും, കൂലിപ്പണിക്കാരും കഠിനാധ്വാനം ചെയ്യുന്നവരാണ്. കായികമായി ജോലി ചെയ്യുന്നവരാണ് ഏറെയും കഠിനാധ്വാനം ചെയ്യുന്നതും. വിദ്യാഭ്യാസത്തിനു വലിയ ഇളവും സൗകര്യവും നേടുന്നവര്‍ സര്‍ക്കാരിനുള്ള നന്ദിയായി കഠിനാധ്വാനം ചെയ്യാന്‍ തയാറാകണം. ശോഭനമായ ഭാവയില്ലാത്ത ഇന്ത്യയിലെ സാധാരണക്കാര്‍ക്കു വേണ്ടിയായിരിക്കണം ഈ അധ്വാനം.എന്റെ പരാമര്‍ശത്തിന് പിന്തുണയുമായി വിദേശത്തു ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ രംഗത്തു വന്നിരുന്നു. ഞാന്‍ ആഴ്ചയില്‍ ആറര ദിവസം ജോലി ചെയ്തിരുന്നു. രാവിലെ ആറ് മണിക്ക് ഓഫിസിലേക്കു പുറപ്പെടും. വൈകിട്ട് ആറര വരെ ഓഫിസിലായിരിക്കും. ചിലപ്പോള്‍ എട്ടരവരെ നീണ്ടുപോകാറുണ്ട്” മൂര്‍ത്തി പറഞ്ഞു.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് യുവാക്കള്‍ 70 മണിക്കൂര്‍ ജോലി ചെയ്യാന്‍ തയാറാകണമെന്ന് മൂര്‍ത്തി പറഞ്ഞത് പരാമര്‍ശം വലിയ വിവാദം സൃഷ്ടിക്കുകയും ഇതിനെതിരെ നിരവധിപ്പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.