തിരുവനന്തപുരം: കഴിഞ്ഞ ഒക്ടോബര്‍ 14, നവംബര്‍ 11, 25, ഡിസംബര്‍ 9 തീയതികളിലെ പി.എസ്.സി പൊതുപ്രാഥമിക പരീക്ഷയെഴുതാന്‍ കഴിയാത്തവര്‍ക്ക് ജനുവരി 20-ന് നടത്തുന്ന പരീക്ഷയില്‍ അവസരം നല്‍കുന്നു. പരീക്ഷയെഴുതാന്‍ കഴിയാത്തവര്‍ മതിയായ കാരണങ്ങളുടെ രേഖകള്‍സഹിതം അപേക്ഷിക്കണം. ജനുവരി 10 വരെ അപേക്ഷ സ്വീകരിക്കും.
അവരവരുടെ പരീക്ഷാകേന്ദ്രം ഉള്‍പ്പെടുന്ന പി.എസ്.സി. ജില്ലാ ഓഫീസില്‍ (തിരുവനന്തപുരം ജില്ല ഒഴികെ) നേരിട്ടോ, ചുമതലപ്പെടുത്തുന്ന വ്യക്തി മുഖേനയോ നേരിട്ട് അപേക്ഷ നല്‍കണം. തിരുവനന്തപുരം ജില്ലയിലെ അപേക്ഷകള്‍ പി.എസ്.സി. ആസ്ഥാന ഓഫീസിലെ ഇ.എഫ്. വിഭാഗത്തിലാണ് അപേക്ഷിക്കേണ്ടത്. തപാല്‍/ഇ-മെയില്‍ വഴി ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ മാതൃക പി.എസ്.സി. വെബ്‌സൈറ്റിന്റെ ഹോംപേജില്‍ മസ്റ്റ് നോ എന്ന ലിങ്കില്‍ പി.എസ്.സി. എക്സാമിനേഷന്‍ അപ്‌ഡേറ്റ്‌സ് എന്ന പേജിലും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ 0471 2546260, 246.
പി.എസ്.സി പൊതു പ്രാഥമിക പരീക്ഷ
എഴുതാനാകാത്തവര്‍ക്ക് അവസരം; പരീക്ഷ ജനുവരി 20-ന്