കോഴിക്കോട് : 22-ാമത് പ്രവാസി ഭാരതീയ ദിന സംസ്ഥാനതല ആഘോഷം ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 9-ാംതിയ്യതി കോഴിക്കോട് വെച്ച് ആഘോഷിക്കുമെന്ന് ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ട്ിയും ഗ്ലോബല്‍ പ്രസിഡന്റ് എംവി കുഞ്ഞാമുവും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാവിലെ 9.30 ന് ഹോട്ടല്‍ അളകാപുരിയില്‍ സംഘടിപ്പിക്കുന്ന സമ്മേളന പരിപാടി കെ. മുരളീധരന്‍ എം.പി. ഉദ്ഘാടനം ചെയ്യും.
ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ രക്ഷാധികാരികൂടിയായ അഡ്വ: പിടിഎ. റഹീം എം.എല്‍.എ. അധ്യക്ഷം വഹിക്കും. കാനത്തില്‍ ജമീല എം. എല്‍.എ. മുഖ്യാതിഥിയാവും. വ്യത്യസ്ത മേഖലയില്‍ പ്രതിഭ തെളിയിച്ച മാക് ബില്‍ഡേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ കെ. മുസ്തഫ, യൂണിമണി നോര്‍ത്ത് കേരള വൈസ് പ്രസിഡണ്ട് ആന്റ് സോണല്‍ ഹെഡ് പി. സുനില്‍ബാബു, ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് രൂപേഷ് കോളിയോട്ട് എന്നിവരെ ‘സേവാരത്‌ന’ പുരസ്‌കാരവും, പത്രപ്രവര്‍ത്തന രംഗത്തെ പ്രാവീണ്യവും സേവനവും പരിഗണിച്ച് കോഴിക്കോട് പ്രസ്‌ക്ലബ് പ്രസിഡണ്ട് എം. ഫിറോസ്ഖാന്‍, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ എം. ബാലകൃഷ്ണന്‍ എന്നിവരെ ‘അക്ഷരശ്രീ” പുരസ്‌ക്കാരവും നല്‍കി ചടങ്ങില്‍ ആദരിക്കും. തിരിച്ചു വരുന്ന പ്രവാസികളുടെ പുനരധിവാസം, നിക്ഷേപ വ്യവസായ സംരംഭങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ക്രിയാത്മകമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ സംബന്ധിച്ച് സമ്മേളനത്തില്‍ വിശദീകരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഗ്ലോബല്‍ സെക്രട്ടറി കെടി വാസുദേവന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി കോയട്ടി മാളിയേക്കല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി അനില്‍ ബാബു എന്നിവര്‍ പങ്കെടുത്തു.