ഒ ഐ സി സി ജിദ്ദ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലക്കണ്ടി അബ്ദുറസാഖ് സ്വീകരണം നല്‍കി
അല്‍ അബീര്‍ പോളി ക്ലിനിക് ഷറഫിയ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന സ്വീകരണ യോഗത്തില്‍പ്രസിഡണ്ട് അബ്ദുല്‍ നാസര്‍ കോഴിതോടി അധ്യക്ഷത വഹിച്ചു. റീജിണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷക്കീര്‍ മാസ്റ്റര്‍ എടവണ്ണ യോഗം ഉദ്ഘാടനം ചെയ്തു. ജിദ്ദ റീജിണല്‍ കമ്മിറ്റിയുടെ കീഴിലുള്ള ഹെല്‍പ്പ് ഡെസ്‌ക് കണ്‍വീനര്‍ അലി തേക്കിന്‍ തോട, വൈസ് പ്രസിഡണ്ട് രവീന്ദ്രന്‍ എന്നിവര്‍ മുഖ്യ അതിഥിയെ ആദരിച്ചു. പഴയകാല പ്രവാസ രാഷ്ട്രീയവും ഇന്നത്തെ പ്രവാസി രാഷ്ട്രീയം തമ്മില്‍ ഉണ്ടായ വലിയ മാറ്റത്തെ കുറിച്ചും പ്രവാസ ലോകത്ത് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പടുത്തുയര്‍ത്താന്‍ മുന്‍കാലങ്ങളില്‍ ഉണ്ടായ അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു. ഇന്ത്യയില്‍ ജനാധിപത്യവും മതേതരത്വവും. സോഷ്യലിസവും നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂ എന്നും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ തകര്‍ച്ച ജനാധിപത്യത്തിന്റെ തകര്‍ച്ചയാണെന്നും സ്വീകരണത്തിന് മറുപടിയായി പാലക്കണ്ടി അബ്ദുറസാഖ് പറഞ്ഞു.
മലപ്പുറം ജില്ല കമ്മിറ്റിയുടെ സീനിയര്‍ നേതാവ് അലവി ഹാജി കൊണ്ടോട്ടി, മുന്‍ മലപ്പുറം ജില്ല സെക്രട്ടറി ഉമ്മര്‍ മങ്കട,തിരുവനന്തപുരം ജില്ല മുന്‍ പ്രസിഡണ്ട് അസാബ് വര്‍ക്കല, കണ്ണൂര്‍ ജില്ല പ്രസിഡണ്ട് റഫീഖ് മൂസാ, പത്തനംതിട്ട ജില്ല പ്രസിഡണ്ട് അയ്യൂബ് ഖാന്‍, പന്തളം അലി തേക്കിന്‍ തോട്, തൃശ്ശൂര്‍ ജില്ല ജനറല്‍ സെക്രട്ടറി വേണു, അസീസിയ ഏരിയ പ്രസിഡണ്ട് ബഷീര്‍ അലി പരുത്തിക്കുന്നന്‍, എന്‍ജിനീയര്‍ താജുദ്ദീന്‍ പറമ്പത്ത്, പ്രിന്‍സാദ് പാറയി, കോഴിക്കോട് രാധാകൃഷ്ണന്‍ കാവുമ്പായി, കണ്ണൂര്‍ സീനിയര്‍ വൈസ് പ്രസിഡണ്ട് രവീന്ദ്രന്‍, അമീര്‍ പരപ്പനങ്ങാടി, കൊണ്ടോട്ടി മണ്ഡലം കെഎംസിസി ചെയര്‍മാന്‍ യൂസഫ് കോട്ട, കണ്ണമംഗലം ഗ്രാമപഞ്ചായത്ത് കെഎംസിസി ചെയര്‍മാന്‍ അഷറഫ് ചുക്കാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെല്‍പ്പ് ഡെസ്‌കിന്റെ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച കണ്‍വീനര്‍ അലി തേക്കിന്‍ത്തോടിനെ കോഴിക്കോട് ജില്ല കമ്മിറ്റി ആദരിച്ചു
സീനിയര്‍ എക്‌സിക്യൂട്ടീവ് അബൂബക്കര്‍ ഷാള്‍ അണിയിച്ചാദരിച്ചു. സെക്രട്ടറി അജയ് താമരശ്ശേരി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ, ഷമീര്‍ ഷാ കൊളത്തറ. അബ്ദുള്ള മീത്തില്‍, സി ടി അലിക്കുട്ടി, അഷ്‌റഫ് കാലിക്കറ്റ്, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.ജനറല്‍ സെക്രട്ടറി മജീദ് ചാലില്‍ സ്വാഗതവും ട്രഷറര്‍ ഷിനോയ് ദാമോദരന്‍ നന്ദിയും പറഞ്ഞു.
പാലക്കണ്ടി അബ്ദുറസാഖിന് സ്വീകരണം നല്‍കി