കോഴിക്കോട്: ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് 318 (കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്,മാഹി പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നവ) Eയുടെ നേതൃത്വത്തില്‍ ലയണ്‍സ് ഇന്റര്‍ നാഷണല്‍ സ്ഥാപകന്‍ മെല്‍വിന്‍ ജോണ്‍സിന്റെ ജന്മദിനമായ 13ന് അവസാനിക്കുന്ന രീതിയില്‍ ഒരാഴ്ചക്കാലം സേവന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനുവരി 7ന് വെള്ളിപറമ്പിലുള്ള ചൈല്‍ഡ്ഹുഡ് കാന്‍സര്‍ കെയറിലേക്ക് ഒരു ലക്ഷം രൂപ വിലവരുന്ന മള്‍ട്ടിപാര മോണിറ്റര്‍ നല്‍കും. 8-ാം തിയതി വിവിധ സ്‌കൂളുകളിലെ 5000ത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പുകവലി ബോധവല്‍ക്കരണം, ഷുഗര്‍, ലൈംഗിക ബോധവല്‍ക്കരണ ക്ലാസ് നടക്കും. 9-ാം തിയതി മാങ്കാവ് ഓട്ടോ ഡ്രൈവേഴ്‌സ്, വലിയങ്ങാടി ചുമട്ട് തൊഴിലാളികള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേത്ര പരിശോധനാ ക്യാമ്പും, സൗജന്യ കണ്ണട വിതരണവും നടത്തും. 10-ാം തിയതി പുതിയ ബസ് സ്റ്റാന്റ് പരിസരം, റെയില്‍വേസ്റ്റേഷന്‍, പാളയം ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ ഷുഗര്‍ പരിശോധന ക്യാമ്പും, വിദ്യാര്‍ത്ഥികള്‍ക്കായി വ്യായാമത്തിന്റെ പ്രധാന്യം ഉള്‍പ്പെടുത്തി ജീവം ബോധവല്‍ക്കരണ ക്ലാസും നല്‍കും. 11ന് പൊതുസ്ഥലത്തുള്ള കാടുകള്‍വെട്ടി ശുദ്ധീകരിക്കും. 12-ാം തിയതി കോര്‍പറേഷനിലെയും സമീപ പഞ്ചായത്തുകളിലെയും ആയിരത്തോളം ഹരിതകര്‍മ്മ സേന അംഗങ്ങളെ ആദരിക്കുകയും, ഏഴര ലക്ഷം രൂപ വിലമതിക്കുന്ന ഫുഡ് കിറ്റുകളും നല്‍കും. 13-ാം തിയതി മെഡിക്കല്‍ കോളേജിലെ പെയിന്‍ ആന്റ് പാലിയേറ്റീവിലെ അന്തേവാസികള്‍ക്ക് 12000 രൂപ വില വരുന്ന 5 സെമി മെഡിക്കല്‍ ഫ്‌ളവര്‍ കോട്ട് വിതരണവും അവിടുത്തെ അന്തേവാസികള്‍ക്ക് സംഗീതവും അത്താഴ വിരുന്നും സംഘടിപ്പിക്കും.
വാര്‍ത്താസമ്മേളനത്തില്‍ എന്‍.സുഭാഷ് നായര്‍, കെ.പ്രേംകുമാര്‍, ഇ.അനിരുദ്ധന്‍, കെ.രമേശന്‍ നായര്‍, പി.എം.ഷാനവാസ്, സാനോന്‍.സി, ജാസിര്‍ ചെങ്കള, അനൂപ് കോവില്‍ വീട്ടില്‍, സദീപ് വലിയേടത്ത് പങ്കെടുത്തു.