സര്‍ക്കാര്‍ ആശുപത്രികള്‍ മരുന്നുകള്‍ ഉറപ്പാക്കണം

സര്‍ക്കാര്‍ ആശുപത്രികള്‍ മരുന്നുകള്‍ ഉറപ്പാക്കണം

സംസ്ഥാനത്തെ ബഹുഭൂരിപക്ഷം പേരും ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നില്ലെന്നത് ഞെട്ടിക്കുന്നതും അതീവ ഗുരുതരവുമായ വിഷയമാണ്. മാധ്യമങ്ങളിലൂടെ ഇക്കാര്യം പുറത്ത് വന്നപ്പോള്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിഷേധ പ്രസ്താവനയും പിന്നാലെ വന്നു. ആരോഗ്യ വകുപ്പ് മന്ത്രി ആശുപത്രികളില്‍ നേരിട്ട് പോയി പരിശോധിച്ചാലറിയാം ആശുപത്രികളില്‍ നിന്ന് ഡോക്ടര്‍മാര്‍ നല്‍കിയ കുറിപ്പടിയുമായി പ്രയാസപ്പെടുന്നവരെ, ആശുപത്രിയില്‍ നിന്ന് മരുന്ന് ലഭിക്കാത്തതിനാല്‍ അവര്‍ ഇത് പുറത്ത് നിന്ന് വാങ്ങേണ്ട ഗതികേടിലാണ്. പനിയടക്കമുള്ള രോഗങ്ങള്‍ സംസ്ഥാനത്ത് നല്ല തോതിലാണ് ഇപ്പോഴുള്ളത്. ഒപി ടിക്കറ്റെടുത്ത് ഡോക്ടറെ കാണിച്ചാല്‍ ഒട്ടുമിക്ക മരുന്നുകളും രോഗികള്‍ക്ക് ലഭിക്കുമായിരുന്നു. എന്നാല്‍ ഇപ്പോഴുണ്ടായിട്ടുള്ള പ്രതിസന്ധിക്ക് ഉത്തരവാദി സര്‍ക്കാര്‍ തന്നെയാണ്. മരുന്ന് കമ്പനികള്‍ക്ക് നല്‍കാനുള്ള 500 കോടി നല്‍കാത്തതിനാലാണ് മരുന്ന് ക്ഷാമം ഉണ്ടായിട്ടുള്ളത്. കമ്പനികള്‍ക്ക് പണം കൊടുക്കാത്തത്‌കൊണ്ട് മരുന്ന് വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. പ്രശ്‌നം ഇതായിരിക്കെ ബന്ധപ്പെട്ടവര്‍ മരുന്ന് കമ്പനികള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക നല്‍കി ആവശ്യത്തിന് മരുന്ന് ആശുപത്രികളിലെത്തിക്കാന്‍ നടപടിയെടുക്കാന്‍ അമാന്തിക്കരുത്.

മെഡിക്കല്‍ കോളേജുകള്‍, ജനറലാശുപത്രികളിലടക്കം കാന്‍സര്‍, പക്ഷാഘാത മടക്കമുള്ള രോഗികള്‍ക്ക് പല മരുന്നുകളും ഇപ്പോള്‍ ലഭിക്കുന്നില്ല. വലിയ തുക വരുന്ന ഇത്തരം മരുന്നുകള്‍ പുറത്ത് നിന്ന് വാങ്ങുവാന്‍ സാധാരണക്കാരന് വലിയ പ്രയാസം തന്നെയാണ്. സര്‍ക്കാരിന്റെ ഏറ്റവും പ്രധാന ഇത്തരവാദിത്തങ്ങളിലൊന്ന് പൊതുജനാരോഗ്യ സംരക്ഷണം തന്നെയാണ്. ഇക്കാര്യത്തില്‍ ഒരു വീഴ്ചയും വരാന്‍ പാടില്ലാത്തതാണ്. പൊതുജനാരോഗ്യ രംഗത്ത് സര്‍ക്കാരിന്റെ നിക്ഷേപം വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ സ്വകാര്യ ആശുപത്രികള്‍ വലിയ തുക ഈടാക്കി ചികിത്സ നടത്തും. ഇത് ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും താങ്ങാവുന്നതല്ല. മരുന്ന് വിതരണത്തില്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനും ജാഗ്രത പുലര്‍ത്തണം. ആശുപത്രികളില്‍ ആവശ്യ മരുന്നുകള്‍ എത്തിച്ചില്ലെങ്കില്‍ വലിയ പ്രയാസമാണുണ്ടാവുക. ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പും സര്‍ക്കാരും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.

 

 

 

 

സര്‍ക്കാര്‍ ആശുപത്രികള്‍ മരുന്നുകള്‍ ഉറപ്പാക്കണം

Share

Leave a Reply

Your email address will not be published. Required fields are marked *