അറബിക്കടലില്‍നിന്ന് ചരക്കുകപ്പല്‍ തട്ടിയെടുത്തു 15 ഇന്ത്യക്കാര്‍ കപ്പലില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്

അറബിക്കടലില്‍നിന്ന് ചരക്കുകപ്പല്‍ തട്ടിയെടുത്തു 15 ഇന്ത്യക്കാര്‍ കപ്പലില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അറബിക്കടലില്‍ സൊമാലിയന്‍ തീരത്ത് നിന്നും ചരക്കുകപ്പല്‍ തട്ടിയെടുത്തു. ലൈബീരിയന്‍ പതാകയുള്ള എം.വി ലില നോര്‍ഫോക് എന്ന ചരക്കുകപ്പലാണ് കൊള്ളക്കാര്‍ തട്ടിയെടുത്തത്. വ്യാഴാഴ്ച വൈകീട്ടാണ് സായുധരായ ആറ് കൊള്ളക്കാര്‍ കപ്പല്‍ റാഞ്ചിയത്.

കപ്പലില്‍ 15 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ നിരീക്ഷണം ആരംഭിച്ചതായി ഇന്ത്യന്‍ നാവികസേന അറിയിച്ചു. തട്ടിയെടുത്ത കപ്പലിന് ആവശ്യമായ രീതിയില്‍ സഹായമെത്തിക്കുന്നതിനായി ഐഎന്‍എസ് ചെന്നൈയേയും എം.പി.എയും(മാരിടൈം പട്രോള്‍ എയര്‍ക്രാഫ്റ്റ്)
വിന്യസിച്ചിട്ടുണ്ട്.

തട്ടിയെടുത്ത കപ്പലിനെ നിരീക്ഷിക്കാന്‍ വെള്ളിയാഴ്ച രാവിലെയോടെ പറന്ന വിമാനം ജീവനക്കാര്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തി. കപ്പലിന്റെ നീക്കം എം.പി.എ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. പ്രദേശത്തെ മറ്റ് ഏജന്‍സികളുമൊത്ത് ഏകോപനത്തോടെ സ്ഥിതിഗതികള്‍ പരിശോധിച്ച് വരികയാണെന്നും നാവികസേന പ്രസ്താവനയിലൂടെ വ്യക്തമാക്കി.

 

അറബിക്കടലില്‍നിന്ന് ചരക്കുകപ്പല്‍ തട്ടിയെടുത്തു
15 ഇന്ത്യക്കാര്‍ കപ്പലില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്

 

 

Share

Leave a Reply

Your email address will not be published. Required fields are marked *