വൈ.എസ് ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നു; സ്വീകരിച്ച് ഖാര്‍ഖെയും രാഹുലും

വൈ.എസ് ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നു; സ്വീകരിച്ച് ഖാര്‍ഖെയും രാഹുലും

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ചേര്‍ന്ന ശര്‍മിളയെ ഘാര്‍ഗെയും രാഹുലും ചേര്‍ന്ന് സ്വീകരിച്ചു.ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈ.എസ് ശര്‍മിളയെ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് സ്വീകരിച്ചത്. തന്റെ പാര്‍ട്ടിയായ വൈ.എസ്.ആര്‍.ടി.പി കോണ്‍ഗ്രസില്‍ പൂര്‍ണമായും ലയിച്ചതായി ശര്‍മ്മിള പറഞ്ഞു. രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകണമെന്ന് തന്റെ പിതാവായ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ വലിയൊരു സ്വപ്നമായിരുന്നുവെന്ന് ശര്‍മ്മിള പറഞ്ഞു.കോണ്‍ഗ്രസിന് വേണ്ട്ി താനും തന്റെ പാര്‍ട്ടിയും പരിശ്രമിക്കുമെന്നും അംഗത്വം സ്വീകരിച്ചുകൊണ്ട് ശര്‍മിള പറഞ്ഞു.

ആന്ധ്രാപ്രദേശിലെ വരാന്‍ പോകുന്ന ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ശര്‍മിളയെ മുന്‍ നിര്‍ത്തി ജഗന്‍ മോഹനെ നേരിടാനാണ് കോണ്‍ഗ്രസ് നീക്കം. എന്‍ഡിഎയിലേക്ക് നരേന്ദ്ര മോദി വിളിച്ചിട്ടും പോകാത്ത ശര്‍മിളയിലൂടെ തെലങ്കാനയിലെ വിജയം ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസവും കോണ്‍ഗ്രസിനുണ്ട്. ഹൈക്കമാന്‍ഡുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് വൈഎസ്ആര്‍ തെലുഗു ദേശം പാര്‍ട്ടി സ്ഥാപക വൈഎസ് ശര്‍മിള കോണ്‍ഗ്രസില്‍ എത്തുന്നത്. പാര്‍ട്ടിയെ തന്നെ കോണ്‍ഗ്രസില്‍ ശര്‍മിള ലയിപ്പിക്കുമ്പോള്‍ മറ്റ് ഭാരവാഹികള്‍ക്കും അര്‍ഹിക്കുന്ന സ്ഥാനം നല്‍കുമെന്ന് കോണ്‍ഗ്രസ് വാക്ക് നല്‍കിയിട്ടുണ്ട്.

തെലങ്കാനയില്‍ ബിആര്‍എസ് വിട്ടെത്തിയ രേവന്ത് റെഡ്ഡിക്ക് പിസിസി അധ്യക്ഷ സ്ഥാനവും പിന്നാലെ മുഖ്യമന്ത്രി സ്ഥാനവും നല്‍കിയ കോണ്‍ഗ്രസിനോട് ഒരു ഘട്ടത്തിലും ശര്‍മിള പിണങ്ങിയില്ല. പകരം ആന്ധ്രാ പ്രദേശ് കേന്ദ്രീകരിച്ച് സ്വന്തം സഹോദരന് എതിരെ പ്രവര്‍ത്തിക്കാന്‍ ആണ് ശര്‍മിളയെ കോണ്‍ഗ്രസ് നിയോഗിച്ചിരിക്കുന്നത്. ഈ വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പും ആന്ധ്രാപ്രദേശില്‍ നടക്കുന്നുണ്ട്. രേവന്ത് റെഡ്ഡിയിലൂടെ തെലങ്കാനയില്‍ നേടിയ വിജയം ആന്ധ്രാ പ്രദേശില്‍ ശര്‍മിളയിലൂടെ ആവര്‍ത്തിക്കാം എന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്.

 

 

 

 

വൈ.എസ് ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നു;
സ്വീകരിച്ച് ഖാര്‍ഖെയും രാഹുലും

 

 

Share

Leave a Reply

Your email address will not be published. Required fields are marked *