സ്‌കൈ ഡേയ്സ് വേള്‍ഡ് ട്രാവല്‍ എക്സപോ 6ന്

സ്‌കൈ ഡേയ്സ് വേള്‍ഡ് ട്രാവല്‍ എക്സപോ 6ന്

കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കൈഡേയ്സ് വേള്‍ഡ് ട്രാവല്‍ എക്സ്പോ 6ന് (ശനി) കാലത്ത് 10 മണി മുതല്‍ വൈകിട്ട് 6 മണിവരെ ഹൈസണ്‍ ഹെറിറ്റേജില്‍ നടക്കുമെന്ന് ഡയറക്ടര്‍ നൗഫല്‍.കെ.പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മേയര്‍ ബീന ഫിലിപ്പ്, മലേഷ്യന്‍ ടൂറിസം ഡയറക്ടര്‍ റസൈഡി റഹീം, സംസ്ഥാന ടൂറിസം ഡോയന്റ് ഡയറക്ടര്‍ ഗിരീഷ് കുമാര്‍ എന്നിവര്‍ സംബന്ധിക്കും. 2024 വര്‍ഷത്തേക്കുള്ള ടൂര്‍ പാക്കേജുകള്‍ കാഷ് ഡിസ്‌കൗണ്ട്, സീനിയര്‍ സിറ്റിസണ്‍ ഡിസ്‌കൗണ്ട്, ഫാമിലി ഡിസ്‌കൗണ്ട് എന്നിവ ലഭിക്കും.

ടൂറിസം മേഖലയില്‍ വളരെ കുറഞ്ഞ കാലംകൊണ്ട് വൈവിധ്യങ്ങളായ ടൂര്‍ പാക്കേജുകള്‍ അവതരിപ്പിച്ച് തങ്ങളുടേതായ ഒരു സ്ഥാനം നേടിയെടുത്ത സ്‌കൈഡേയ്സ് യാത്രക്കാരുടെ ആവശ്യം മനസ്സിലാക്കി മലേഷ്യ, തായ്ലാന്റ്, ദുബായ്, വിയറ്റ്നാം എന്നീ യാത്രകള്‍ക്ക് പുറമെ ജപ്പാന്‍, ബാള്‍ക്കന്‍ രാജ്യങ്ങള്‍, ആഫ്രിക്കന്‍ സഫാരി, ഈസ്റ്റേണ്‍-യൂറോപ്യന്‍ രാജ്യങ്ങള്‍, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ മുതലായ പുതിയ ഡെസ്റ്റിനേഷനുകളിലേക്കും യാത്രകള്‍ സംഘടിപ്പിക്കുന്നു.
വാര്‍ത്താസമ്മേളനത്തില്‍ ഡയറക്ടര്‍ നൗഫല്‍.കെ.പി, വൈസ് പ്രസിഡണ്ട് അജയ്.സി, ജനറല്‍ മാനേജര്‍ ഗിരീഷ്.പി എന്നിവര്‍ പങ്കെടുത്തു.

സ്‌കൈ ഡേയ്സ് വേള്‍ഡ് ട്രാവല്‍ എക്സപോ 6ന്

Share

Leave a Reply

Your email address will not be published. Required fields are marked *