മൈത്രി ജിദ്ദ വനിതാ സംഗമം നടത്തി

മൈത്രി ജിദ്ദ വനിതാ സംഗമം നടത്തി

ജിദ്ദ: ജിദ്ദയിലെ പ്രമുഖ കലാ സംഘടനയായ മൈത്രി ജിദ്ദ തായിഫില്‍ വനിതാ സംഗമം സംഘടിപ്പിച്ചു. നൂറോളം പ്രവര്‍ത്തകരാണ് വനിതാ സംഗമത്തില്‍ പങ്കെടുത്തത്.വനിതാ കമ്മിറ്റി സെക്രട്ടറി ബര്‍കത് ഷരീഫ് സ്വാഗതം പറന്ഞ്ഞു. യോഗത്തില്‍ പ്രസിഡന്റ് മുംതാസ് അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഉണ്ണി തെക്കേടത് ഉദ്ഘാടനം ചെയ്തു.മൈത്രി പ്രസിഡണ്ട് ബഷീര്‍ അലി പരുത്തിക്കുന്നന്‍, ജനറല്‍ സെക്രട്ടറി നവാസ് തങ്ങള്‍ ബാവ, ട്രക്ഷറര്‍ ഷരീഫ് അറക്കല്‍, അംഗങ്ങളായ സന്തോഷ് കടമ്മനിട്ട, ജയന്‍ നായര്‍, ഡോക്ടര്‍ വിനീത പിള്ള, അഡ്വക്കേറ്റ് ബഷീര്‍ അപ്പക്കാടന്‍, പ്രിയ റിയാസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. വനിതാ ട്രഷറര്‍ മോളി സുല്‍ഫിക്കര്‍ നന്ദി രേഖപ്പെടുത്തി.
വിവിധ ഗെയിമുകളും സംഗീത വിരുന്നും അരങ്ങേറി.വനിതാ കള്‍ച്ചറല്‍ സെക്രട്ടറി നൂറുന്നിസ ബാവ പരിപാടി നിയന്ത്രിച്ചു. അനുപമ ബിജുരാജ്, ശിവന്യ അനില്‍കുമാര്‍,സന്ധ്യ വിനോദ്, സിജി പ്രേം, സോഫിയ ബഷീര്‍, സാലിഹ സാലിഹ്,അനീസ നവാസ്, രജീല സഹീര്‍, ഹഫ്‌സ മുസാഫിര്‍,നിഷ അജിത്, അയിന്‍ ഷഹബാസ് എന്നിവര്‍ നേതൃത്വം നല്‍കി.

 

 

 

 

മൈത്രി ജിദ്ദ വനിതാ സംഗമം നടത്തി

 

Share

Leave a Reply

Your email address will not be published. Required fields are marked *