ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മദ്യനയ കേസില്‍ ഇന്ന് അറസ്റ്റിലായേക്കുമെന്ന് നേതാക്കള്‍.കെജ്രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ തയ്യാറാവാതിരുന്നതിനാല്‍ അദ്ദേഹത്തിന്റെ വസതിയില്‍ റെയ്ഡ് നടത്തിയതിനുശേഷം അദ്ദേഹത്തെ വ്യാഴാഴ്ച അറസ്റ്റു ചെയ്തേക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍.
മുതിര്‍ന്ന പാര്‍ട്ടി നേതാവും ഡല്‍ഹി മന്ത്രിയുമായ അതിഷിയും മറ്റു മുതിര്‍ന്ന് പാര്‍ട്ടി നേതാക്കളായ സൗരഭ് ഭരദ്വാജ്, ജാസ്മിന്‍ ഷാ, സന്ദീപ് പഥക് എന്നിവരും ്‌ദ്ദേഹത്തിന്റെ അറസ്റ്റിനെ സംബന്ധിച്ച് പോസ്റ്റിട്ടത്.
രണ്ടുതവണ ഇ.ഡി നോട്ടീസ് അയച്ചിട്ടും കെജ്രിവാള്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് മൂന്നാം തവണയും നോട്ടീസ് അയച്ചത്. എന്നാല്‍ ഇതിനും ഹാജരാവാതെയിരുന്ന കെജ്‌രിവാള്‍, രാജ്യസഭാ തിരഞ്ഞെടുപ്പിന്റെയും റിപ്പബ്ലിക്ക് ദിന തയ്യാറെടുപ്പുകളുടെയും തിരക്കിലാണെന്നും ചോദ്യാവലി നല്‍കിയാല്‍ മറുപടി നല്‍കാമെന്നും ഇ.ഡി.യെ രേഖാമൂലം അറിയിച്ചു. ആവശ്യപ്പെട്ടാല്‍ കൈവശമുള്ള രേഖകള്‍ നല്‍കാമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തില്‍ നിന്നും അദ്ദേഹത്തെ തടയുന്നതിന് വേണ്ടിയുള്ള പദ്ധതിയാണിതെന്ന് ആം ആദ്മി പാര്‍ട്ടിയും പറഞ്ഞു.
നോട്ടീസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും കേസില്‍ സാക്ഷിയായാണോ പ്രതിയായാണോ തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതെന്ന് വ്യക്തമല്ലെന്നും കെജ്രിവാള്‍ ചൂണ്ടിക്കാട്ടി. മനീഷ് സിസോദിയ, സഞ്ജയ് സിങ്, സത്യേന്ദ്ര ജെയ്ന്‍ എന്നിവര്‍ ജയിലിലായതിനു പിന്നാലെ ഇങ്ങനെയൊരു നീക്കം എഎപി നേരത്തെ പ്രതീക്ഷിച്ചിരുന്നതാണ്. ജയിലിലായാലും അദ്ദേഹം തന്നെ മുഖ്യമന്ത്രിയായി തുടരണമെന്നും ജയിലിലിരുന്ന് ജോലികള്‍ ചെയ്യണമെന്നുമാണ് പാര്‍ട്ടി തീരുമാനം.
കെജ്രിവാളിനെ ഇന്ന് അറസ്റ്റ് ചെയ്യാന്‍ സാധ്യത