ഒന്നാം ടെസ്റ്റിലെ ദയനീയ തോല്‍വിക്ക് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഉജ്വല തിരിച്ചുവരവുമായി ഇന്ത്യ. രണ്ടാം ടെസ്റ്റില്‍ മൂന്ന് ദിവസവും ഒന്നര സെഷനും ബാക്കിനില്‍ക്കെ ഏഴ് വിക്കറ്റിനായിരുന്നു രോഹിതിന്റേയും കൂട്ടരുടേയും ജയം. 8 റണ്സെടുത്ത യശസ്വി ജയ്സ്വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.ഇതോടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര സമനിലയില്‍. 12 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സാണ് ഇന്ത്യ നേടിയത്. മുഹമ്മദ് സിരാജിന്റെയും ജസ്പ്രീത് ബുംറയുടെയും ആറു വിക്കറ്റ് നേട്ടമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.
79 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ജയ്‌സ്വാള്‍-രോഹിത് കൂട്ടുകെട്ട് അതിവേഗത്തുടക്കമാണ് നല്‍കിയത്. പ്രോട്ടിയാസ് പേസ് നിരയെ ആക്രമണം കൊണ്ട് നേരിടുകയായിരുന്നു ഇരുവരും. ഒന്നാം വിക്കറ്റില്‍ 44 റണ്‍സാണ് കണ്ടെത്തിയത്. ജയ്‌സ്വാളിനെ മടക്കി നന്ദ്രെ ബര്‍ഗറാണ് ദക്ഷിണാഫ്രിക്കയ്ക്കായി ആദ്യ വിക്കറ്റെടുത്ത്. ശുഭ്മാന്‍ ഗില്‍ (10), വിരാട് കോഹ്ലി (12) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. രോഹിത് (17), ശ്രേയസ് അയ്യര്‍ (4) എന്നിവര്‍ പുറത്താകാതെ നിന്നു.
രണ്ടാം ഇന്നിങ്‌സില്‍ ജസ്പ്രിത് ബുംറയുടെ ആറ് വിക്കറ്റ് പ്രകടനത്തില്‍ ദക്ഷിണാഫ്രിക്ക 176 റണ്‍സിന് പുറത്തായി. സെഞ്ചുറി നേടിയ എയ്ഡന്‍ മര്‍ക്രം (106) മാത്രമാണ് പ്രോട്ടിയാസിനായി പൊരുതിയത്. നാല് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ബുംറയ്ക്ക് പുറമെ മുകേഷ് കുമാര്‍ രണ്ടും സിറാജ്, പ്രസിദ്ധ് എന്നിവര്‍ ഓരൊ വിക്കറ്റും നേടി.
തിരിച്ചടിച്ച് ഇന്ത്യ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏഴ് വിക്കറ്റ് ജയം; പരമ്പര സമനിലയില്‍