ശുചിത്വ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ചു ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും ശുചിത്വ ഗ്രേഡിങ് നിര്‍ണയിക്കുന്നതിനുള്ള ഉദ്യോഗസ്ഥ പരിശോധന കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസില്‍ നടന്നു.പൊതു ശുചിത്വ മാലിന്യ സംസ്‌കരണം എന്നിവ നടപ്പിലാക്കുന്നതിന് ഓരോ നോഡല്‍ ഓഫീസറെ നിയമിച്ചത് അടക്കം അജൈവജൈവമാലിന്യ സംസ്‌കരണം,ജീവനക്കാരുടെ സ്വന്തം വീട്ടില്‍ നിന്ന് അജൈവ വസ്തുക്കള്‍ ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറുന്നുണ്ടോ എന്ന പരിശോധന,സാനിറ്ററി മാലിന്യ സംസ്‌കരിക്കുവാനുള്ള സംവിധാനം, ഇ മാലിന്യങ്ങള്‍, പഴയ ഫര്‍ണിച്ചറുകള്‍, എന്നിവയുടെ കൈ ഒഴിയല്‍, ഓഫീസ് ശുചിമുറികളുടെ ശുചിത്വം, ദ്രവമാലിന്യ സംസ്‌കരണം, സോക്ക് പിറ്റിന്റെ നിര്‍മ്മാണം, ഓഫീസ് പരിസരത്ത് കൂട്ടിയിട്ട മാലിന്യങ്ങള്‍, പരിസരത്ത് പൂന്തോട്ട നിര്‍മ്മാണം,ഹരിത പെരുമാറ്റ ചട്ടങ്ങള്‍, ശുചിത്വ പരിശീലനം,എന്നിങ്ങനെ 28 ഘടകങ്ങള്‍ പരിശോധിച്ചാണ് പരമാവധി 200 മാര്‍ക്കിലുള്ള ഗ്രേഡിങ് പരിശോധന നടത്തുന്നത്.പരിശോധന റിപ്പോര്‍ട്ട് തദ്ദേശ സ്വയംഭരണ വകുപ്പിന്‌കൈമാറി. ശുചിത്വത്തില്‍ പിറകിലായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്എതിരെ തുടര്‍ നടപടി സ്വീകരിക്കുന്നതാണ്.കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ,കുന്ദമംഗലം എന്നിവയുടെ കീഴിലുള്ള ഗ്രാമപഞ്ചായത്തുകള്‍,കോഴിക്കോട് നഗരസഭ, ഫറോക്ക് ,രാമനാട്ടുകരനഗരസഭ എന്നിവിടങ്ങളില്‍ പരിശോധന പൂര്‍ത്തിയായി റിപ്പോര്‍ട്ട് ജോയിന്റ് ഡയറക്ടര്‍ക്ക് പെര്‍ഫോമ സഹിതം സമര്‍പ്പിച്ചു.കോര്‍പ്പറേഷനിലെ പരിശോധനയില്‍ വിജിലന്‍സ് ഓഫീസര്‍ ടി. ഷാഹുല്‍ ഹമീദ്,കില തീമാറ്റിക് എക്‌സ് പേര്‍ട്ട് സനീഷ തോമസ്, ശുചിത്വ മിഷിന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ആര്‍ ജിഷ,കോര്‍പ്പറേഷനിലെ ശുചിത്വമിഷന്‍ യങ് പ്രൊഫഷണല്‍ ഐ കെ നിരഞ്ജന എന്നിവര്‍ നേതൃത്വം നല്‍കി.
കോഴിക്കോട് കോര്‍പ്പറേഷനില്‍
ശുചിത്വ ഗ്രേഡ്ഡിംഗ് പരിശോധന