മുന്‍ ആന്ധ്രാ മുഖ്യമന്ത്രിയും തെലുങ്ക് നാട്ടിലെ കോണ്‍ഗ്രസ് മുഖവുമായിരുന്ന രാജശേഖര റെഡ്ഡിയുടെ ഭാര്യ വൈ.എസ്.വിജയമ്മ മകള്‍ ശര്‍മിളയ്ക്കൊപ്പം നാളെ കോണ്‍ഗ്രസില്‍ ചേരും. ശര്‍മിളയോടും വിജയമ്മയോടും ഡല്‍ഹിയിലെത്താന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയമ്മയെ മത്സരിപ്പിച്ചു രാജശേഖര റെഡ്ഡിയുടെ പിന്തുടര്ച്ച അവകാശപ്പെടാനാണ് കോണ്‍ഗ്രസ് നീക്കം.
തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ വിജയത്തില്‍ തന്റെ പാര്‍ട്ടിയായ വൈ.എസ്.ആര്.ടി.പിക്കു നിര്‍ണായക പങ്കെന്നു ശര്‍മിള അവകാശപ്പെട്ടു. 31 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കു പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായത് തന്റെ പാര്‍ട്ടി മത്സരിക്കാതിരുന്നതിനാലാണ്. ഇതിന്റെ നന്ദി പാര്‍ട്ടി തങ്ങളോടു കാണിക്കുമെന്നും ശര്‍മിള പറഞ്ഞു. 2009ല്‍ രാജശേഖര റെഡ്ഡി ഹെലികോപ്റ്റര്‍ അപകടത്തെ തുടര്‍ന്നു കൊല്ലപ്പെട്ടപ്പോള്‍ മകന് വൈ.എസ്.ആര് ജഗന്മോഹന് താക്കോല്‍സ്ഥാനം നല്‍കണമെന്ന ആവശ്യം നിരസിച്ചതോടെയാണു വിജയമ്മ മക്കളെ കൂട്ടി കോണ്‍ഗ്രസ് വിട്ടത്.
കോണ്‍ഗ്രസില്‍ ചേരുന്നതിന് വൈ.എസ്.ആര്.ടി.പിയുടെ അംഗീകാരം ലഭിച്ചെന്നും ശര്‍മിള. ഇന്നലെ ചേര്‍ന്ന നേതാക്കന്മാരുടെ യോഗം അനുമതി നല്കി. എല്ലാവര്ക്കും സുരക്ഷ നല്കാന് രാജ്യത്തു കോണ്‍ഗ്രസിനുമാത്രമേ കഴിയൂവെന്നതിനാലാണു ലയനമെന്നും ശര്‍മിള പറയുന്നു.
മകള്‍ക്കൊപ്പം വൈഎസ്ആറിന്റെ ഭാര്യ
വൈ.എസ്.വിജയമ്മയും കോണ്‍ഗ്രസിലേക്ക്