തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ വ്യാപക ക്രമക്കേട് നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇടപെട്ട് ഗതാഗതമന്ത്രി ഗണേഷ് കുമാര്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. വ്യാജ ഉദ്യോഗസ്ഥരെ പൂട്ടും. കര്‍ശന പരിശോധനക്ക് ശേഷമായിരിക്കും ലൈസന്‍സ് നല്‍കുക.ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന വാഹനത്തില്‍ ക്യാമറ ഘടിപ്പിക്കും. ലൈസന്‍സിന്റെ എണ്ണം കുറക്കുമെന്നും മന്ത്രിയായിചുമതലയേറ്റ ശേഷം ഗണേഷ് കുമാര്‍ പറഞ്ഞു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലാത്തയാള്‍ ആര്.ടി ഓഫീസില്‍ ജോലി ചെയ്യുന്ന വാര്‍ത്ത കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരുടെ കമ്പ്യൂട്ടറും യൂസര്‍ ഐ.ഡിയും ഉപയോഗിച്ചാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. ഏജന്റുമാരുടെ ബിനാമിയായാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് സൂചന. ഏജന്റുമാരും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇയാള്‍ക്ക് ശമ്പളം നല്‍കിയിരുന്നത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് തൃശൂര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എം.പി ജയിംസ് പറഞ്ഞിരുന്നു.
മോട്ടോര്‍വാഹന വകുപ്പ് ഓഫീസിലെ വ്യാപക ക്രമക്കേട്:
വ്യാജന്മാരെ പൂട്ടുമെന്ന് ഗതാഗത മന്ത്രി