തൃശൂരിനെ ഇളക്കി മറിച്ച് പ്രധാനമന്ത്രിയുടെ റോഡ് ഷോ സുരേന്ദ്രനും സുരേഷ്‌ഗോപിയും ഒപ്പം

തൃശൂരിനെ ഇളക്കി മറിച്ച് പ്രധാനമന്ത്രിയുടെ റോഡ് ഷോ സുരേന്ദ്രനും സുരേഷ്‌ഗോപിയും ഒപ്പം

കേരളത്തിലെ ബിജെപിയുടെ ഇലക്ഷന്‍ പ്രചാരണത്തിന് തുടക്കമിട്ട് തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. ജില്ലാ ആശുപത്രി ജംക്ഷനില്‍ നിന്ന് നായ്ക്കനാല്‍ വരെയാണ് റോഡ് ഷോ. മോദിക്കൊപ്പം വാഹനത്തില്‍ കെ.സുരേന്ദ്രനും സുരേഷ് ഗോപിയുമുണ്ട്. തേക്കിന്‍കാട് മൈതാനത്ത് സ്ത്രീ ശക്തി മോദി്കകൊപ്പം മഹിളാ സമ്മേളനത്തെ മോദി അഭിസംബോധന ചെയ്യും. മിന്നു മണി, മറിയക്കുട്ടി, വൈക്കം വിജയലക്ഷ്മി, ബീനാ കണ്ണന്‍ തുടങ്ങിയവരും വേദിയിലുണ്ട്.
പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരിയിലെത്തിയ നരേന്ദ്ര മോദി ഹെലികോപ്ടറിലാണ് കുട്ടനെല്ലൂരിലേക്ക് തിരിച്ചത്. പാര്‍ലമെന്റില്‍ വനിതാബില്‍ പാസാക്കിയതിന്റെ അനുമോദന സമ്മേളനത്തിലാണ് മോദി പങ്കെടുക്കുന്നത്. തൃശൂര്‍ വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ രണ്ടു ലക്ഷം വനിതകള്‍ പങ്കെടുക്കുമെന്ന് ബി.ജെ.പി സംസ്ഥാന േനതൃത്വം അറിയിച്ചു. പൊതുസമ്മേളന വേദിയില്‍ വനിതകള്‍ക്കു മാത്രമാണ് പ്രവേശനം. . കനത്ത സുരക്ഷയിലാണ് തൃശൂര്‍ നഗരം. രാവിലെ പതിനൊന്നു മണി മുതല്‍ നഗരത്തില്‍ പൂര്‍ണമായും ഗതാഗതം നിരോധിച്ചു.

 

തൃശൂരിനെ ഇളക്കി മറിച്ച് പ്രധാനമന്ത്രിയുടെ റോഡ് ഷോ
സുരേന്ദ്രനും സുരേഷ്‌ഗോപിയും ഒപ്പം

 

Share

Leave a Reply

Your email address will not be published. Required fields are marked *