ഹമാസ് നേതാവിന്റെ കൊലപാതകം; തിരിച്ചടിയുണ്ടാകുമെന്ന് ഹിസ്ബുല്ലയുടെ മുന്നറിയിപ്പ്

ഹമാസ് നേതാവിന്റെ കൊലപാതകം; തിരിച്ചടിയുണ്ടാകുമെന്ന് ഹിസ്ബുല്ലയുടെ മുന്നറിയിപ്പ്

ബയ്റുത്ത്: ഹമാസിന്റെ രാഷ്ട്രീയകാര്യ ഉപമേധാവി നേതാവ് സ്വാലിഹ് അല്‍ അറൂരി ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതില്‍ തിരിച്ചടിക്കുമെന്ന് ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി ലബനീസ് സായുധസംഘടനയായ ഹിസ്ബുല്ല. ഇതോടെ മേഖലയില്‍ സംഘര്‍ഷ സാധ്യത ശക്തമായി.തങ്ങളുടെ നിയന്ത്രണത്തിലുള്ള ബയ്റുത്തില്‍ നടത്തിയ കൊലപാതകത്തിന് മറുപടി പറയാതെയോ ശിക്ഷിക്കപ്പെടാതെയോ പോവില്ലെന്ന് ഹിസ്ബുല്ല പ്രസ്താവനയില്‍ അറിയിച്ചു. ലെബനന് നേരെയുള്ള ഗുരുതരമായ ആക്രമണമാണിതെന്ന് ഹിസ്ബുല്ല ആരോപിച്ചു. ഇസ്രയേല്‍- ഹമാസ് യുദ്ധത്തിലെ അപകടകരമായ വഴിത്തിരിവാണിതെന്നും അവര്‍ ആക്രമണത്തെ വിശേഷിപ്പിച്ചു.

ഹമാസിന്റെ സഖ്യകക്ഷിയായ ഹിസ്ബുല്ലയുടെ ശക്തികേന്ദ്രമായ തെക്കന്‍ ബയ്റുത്തിലാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഇസ്രയേല്‍ ആക്രമണത്തില്‍ അറൂരിയടക്കം ആറുപേര്‍ കൊല്ലപ്പെട്ടു.
ആക്രമണത്തില്‍ ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡിന്റെ നേതാക്കളായ സമീര്‍ ഫിന്ദി അബു അമീര്‍, അസം അല്‍ അഖ്‌റ അബു അമ്മാര്‍ എന്നിവരും കൊല്ലപ്പെട്ടതായി ഹമാസ് വ്യക്തമാക്കി.

ന്നൊല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രയേല്‍ ഏറ്റെടുത്തിട്ടില്ല. ഹമാസ് നേതൃത്വത്തിനെതിരെ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിലാണ് സ്വാലിഹ് അല്‍ അറൂരി കൊല്ലപ്പെട്ടതെന്നും എന്നാല്‍ ബെയ്‌റൂട്ടില്‍ ഹമാസ് നേതാവിന്റെ കൊലപാതകം ലെബനനെതിരെയുള്ള ആക്രമണമല്ലെന്നും ഇസ്രയേല്‍ വക്താവ് മാര്‍ക്ക് റെഗേവ് പറഞ്ഞു.

 

 

 

ഹമാസ് നേതാവിന്റെ കൊലപാതകം; തിരിച്ചടിയുണ്ടാകുമെന്ന് ഹിസ്ബുല്ലയുടെ മുന്നറിയിപ്പ്

Share

Leave a Reply

Your email address will not be published. Required fields are marked *