പ്രസ്സ് ആന്റ് രജിസ്‌ട്രേഷന്‍ ഓഫ് പീരിയോഡിക്കല്‍സ് ബില്‍ ആശങ്കയകറ്റകണം ഒ എസ് എന്‍ എസ്

പ്രസ്സ് ആന്റ് രജിസ്‌ട്രേഷന്‍ ഓഫ് പീരിയോഡിക്കല്‍സ് ബില്‍ ആശങ്കയകറ്റകണം ഒ എസ് എന്‍ എസ്

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ പ്രസ്സ് ആന്റ് രജിസ്‌ട്രേഷന്‍ ഓഫ് പീരിയോഡിക്കല്‍സ് ബില്ലിനെക്കുറിച്ച് ഉയര്‍ന്നു വന്നിട്ടുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് സ്മാള്‍ ന്യൂസ് പേപ്പേഴ്‌സ് സൊസൈറ്റി കൂട്ടായ്മ യോഗം ആവശ്യപ്പെട്ടു. മാധ്യമ സ്ഥാപനങ്ങളില്‍ കയറി റെയ്ഡ് നടത്താനും പ്രസ്സ് രജിസ്ട്രാര്‍ക്ക് പത്രങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള അമിതാധികാരം നല്‍കുന്നതുമായ ബില്ലിലെ വ്യവസ്ഥകള്‍ മാധ്യമ മേഖലയ്ക്ക് ഭീഷണിയാണ്. പത്രങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെപോലും ഇല്ലാതാക്കുന്ന ബില്ലിനെക്കുറിച്ച് പൊതുജനാഭിപ്രായവും ഉയര്‍ന്നു വരണമെന്ന് യോഗം ആഹ്വാനം ചെയ്തു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററുമായ കെ.എഫ്.ജോര്‍ജ്ജ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഒ എസ് എന്‍ എസ് പ്രസിഡണ്ട് രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ വിഷയാവതരണം നടത്തി. കെ.വി.സുബ്രഹ്‌മണ്യന്‍, നിസാര്‍ ഒളവണ്ണ, ഉമറുല്‍ ഫാറൂഖ്,ടി.കെ.എ.അസീസ്, ജോയ്പ്രസാദ് പുളിക്കന്‍, എം.വി.കുഞ്ഞാമു, ബഷീര്‍ അത്തോളി, കണക്കന്‍പാറ ബാബു, മുരളി കൊമ്മേരി, ജിതേഷ് തിരുത്തിയാട്, പത്മനാഭന്‍ വേങ്ങേരി എന്നിവര്‍ സംസാരിച്ചു.

 

 

 

 

പ്രസ്സ് ആന്റ് രജിസ്‌ട്രേഷന്‍ ഓഫ് പീരിയോഡിക്കല്‍സ് ബില്‍
ആശങ്കയകറ്റകണം ഒ എസ് എന്‍ എസ്

 

 

Share

Leave a Reply

Your email address will not be published. Required fields are marked *