കേന്ദ്ര കണ്‍സ്യൂമര്‍ അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റില്‍ യുവ പ്രൊഫഷണലുകള്‍ക്ക് അവസരം

കേന്ദ്ര കണ്‍സ്യൂമര്‍ അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റില്‍ യുവ പ്രൊഫഷണലുകള്‍ക്ക് അവസരം

കേന്ദ്ര കണ്‍സ്യൂമര്‍ അഫയേഴ്സ് ഫുഡ് ആന്‍ഡ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ മന്ത്രാലയത്തിനു കീഴിലുള്ള ന്യൂഡല്‍ഹിയിലെ കണ്‍സ്യൂമര്‍ അഫയേഴ്സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ യങ് പ്രൊഫഷണലുകളെയും സീനിയര്‍ യങ് പ്രൊഫഷണലുകളെയും കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു.പ്രതിമാസ വേതനം സീനിയര്‍ യങ് പ്രൊഫഷണലിന് 70,000 രൂപവും യങ് പ്രൊഫഷണലിന് 40,000 രൂപയുമാണ്. സേവനം നീട്ടിയാല്‍ 5000 രൂപ പ്രതിവര്‍ഷ വര്‍ധന ലഭിക്കും.

തസ്തികയും യോഗ്യതയും

സീനിയര്‍ യങ് പ്രൊഫഷണല്‍ (സി.പി.യു.) എല്‍എല്‍.എം. ബിരുദവും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എല്‍എല്‍.ബി.യും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും.
യങ് പ്രൊഫഷണല്‍ (കോസ്റ്റിങ്) -കൊമേഴ്സ് ബിരുദമുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ് (ഇന്റര്‍)/ കോസ്റ്റ് അക്കൗണ്ടന്റ് (ഇന്റര്‍). ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം.
യങ് പ്രൊഫഷണല്‍ (പി ആന്‍ഡ് സി) -ഏതെങ്കിലും വിഷയത്തിലെ ബിരുദം. പാര്‍ലമെന്റ് സെക്ഷനില്‍ കുറഞ്ഞത് ഒരുവര്‍ഷം ജോലിചെയ്തവര്‍, പാര്‍ലമെന്ററി നടപടിക്രമങ്ങളില്‍ പരിചയമുള്ളവര്‍ തുടങ്ങിയവര്‍ അഭികാമ്യം.
യങ് പ്രൊഫഷണല്‍ (എസ്റ്റാബ്ലിഷ്മെന്റ്) – ഏതെങ്കിലും വിഷയത്തിലെ ബിരുദവും മികച്ച കംപ്യൂട്ടര്‍ നൈപുണികളും (അഡ്വാന്‍സ്ഡ് എം.എസ്. വേഡ്, പി.പി.ടി., എക്സല്‍ എന്നിവയിലെ മികവ്), മികച്ച ഓറല്‍, റിട്ടണ്‍ ആശയവിനിമയശേഷിയും. ഹ്യൂമണ്‍ റിസോഴ്സ് മാനേജ്‌മെന്റ്/അഡ്മിനിസ്ട്രേഷന്‍ മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം.
യങ് പ്രൊഫഷണല്‍ (എന്‍.സി.എച്ച്. ആന്‍ഡ് ഇ-ദഖില്‍) -നിയമം/ ടെക്നോളജി ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. മൈക്രോസോഫ്റ്റ് ഓഫീസ് കൈകാര്യംചെയ്യുന്നതില്‍ (പ്രത്യേകിച്ച് വേര്‍ഡ്, എക്സല്‍ എന്നിവ) പ്രാവീണ്യം.
യങ് പ്രൊഫഷണല്‍ (എല്‍.എം.) ഒരു സ്ഥാനം: എല്‍എല്‍.ബി. ബിരുദധാരി. കംപ്യൂട്ടര്‍ നൈപുണികള്‍.(അഡ്വാന്‍സ്ഡ് എം.എസ്. വേഡ്, പി.പി.ടി, എക്സല്‍ എന്നിവയില്‍), മികച്ച ഓറല്‍, റിട്ടണ്‍ ആശയവിനിമയശേഷി എന്നിവയും വേണം.

വിശദമായ വിജ്ഞാപനം consumeraffairs.nic.in -ല്‍ ലഭിക്കും. അപേക്ഷ jagograhakjago.gov.in/vacancy വഴി ജനുവരി ഏഴിന് വൈകീട്ട് 5.30 വരെ നല്‍കാം.

 

 

 

കേന്ദ്ര കണ്‍സ്യൂമര്‍ അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റില്‍
യുവ പ്രൊഫഷണലുകള്‍ക്ക് അവസരം

 

 

Share

Leave a Reply

Your email address will not be published. Required fields are marked *