പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവം സഹായ ഹസ്തങ്ങള്‍ നീളുന്നു 10 പശുക്കളെ വാങ്ങാന്‍ പണം നല്‍കും ലുലുഗ്രൂപ്പ്

പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവം സഹായ ഹസ്തങ്ങള്‍ നീളുന്നു 10 പശുക്കളെ വാങ്ങാന്‍ പണം നല്‍കും ലുലുഗ്രൂപ്പ്

ഇടുക്കി: പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ തൊടുപുഴയിലെ കുട്ടിക്കര്‍ഷകര്‍ക്ക് സഹായഹസ്തവുമായി ലുലു ഗ്രൂപ്പും. പത്ത് പശുക്കളെ വാങ്ങുന്നതിനുള്ള പണമാണ് ലുലു ഗ്രൂപ്പ് നല്‍കുന്നത്. അല്‍പ്പ സമയത്തിനകം വീട്ടിലെത്തി തുക കൈമാറും. നേരത്തെ നടന്‍ ജയറാമും കുട്ടികള്‍ക്ക് സഹായ ഹസ്തവുമായി എത്തിയിരുന്നു. അഞ്ച് ലക്ഷം രൂപ ജയറാം കുട്ടികളുടെ വീട്ടിലെത്തി കൈമാറി.

മന്ത്രിമാരായ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും കുട്ടികളുടെ വീട്ടിലെത്തി. 22 പശുക്കളാണ് ഇവര്‍ക്കുണ്ടായിരുന്നത്. ഇതില്‍ 13 പശുക്കളാണ് ഞായറാഴ്ച രാത്രി ചത്തത്. അഞ്ച് പശുക്കള്‍ ഗുരുതരാവസ്ഥയിലായിരുന്നു. ഇതില്‍ മൂന്നു പശുക്കളുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. രണ്ട് പശുക്കള്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.കപ്പത്തോടില്‍ നിന്നുള്ള വിഷബാധയാണ് പശുക്കള്‍ ചാവാന്‍ കാരണമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. 17ഉം 15ഉം വയസുകാരായ ജോര്‍ജിന്റെയും മാത്യുവിന്റെയും പശുക്കളാണ് ചത്തത്. സംഭവം കണ്ടുനിന്ന മാത്യുവിനും അമ്മക്കും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മികച്ച കുട്ടിക്ഷീരകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചയാളാണ് മാത്യു.

 

 

 

 

പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവം
സഹായ ഹസ്തങ്ങള്‍ നീളുന്നു
10 പശുക്കളെ വാങ്ങാന്‍ പണം നല്‍കും ലുലുഗ്രൂപ്പ്

 

Share

Leave a Reply

Your email address will not be published. Required fields are marked *