62 മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണക്കപ്പുമായുള്ള ഘോഷയാത്ര കോഴിക്കോട് നിന്ന് കൊല്ലത്തേക്ക് തിരിച്ചു. മേയര്‍ ബീന ഫിലിപ്പ് കോഴിക്കോട് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. വിവിധ ജില്ലകളിലെ സ്വീകരണം ഏറ്റുവാങ്ങി ഘോഷയാത്ര നാളെ വൈകിട്ട് അഞ്ചുമണിക്ക് കൊല്ലത്തെ കലോല്‍സവ വേദിയിലെത്തും. കൊല്ലത്തു നടക്കുന്ന കലാ മാമാങ്കത്തിന് നിലവിലെ ജേതാക്കളായ
കോഴിക്കോട് ട്രഷറിയില്‍ സൂക്ഷിച്ചിരുന്ന കപ്പ് കോഴിക്കോട് ഡിഡിഇ മനോജ് കുമാര്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ഘോഷയാത്രയായി തുറന്ന വാഹനത്തിലാണ് നൂറ്റിപ്പതിനേഴരപ്പവന്റെ സ്വര്‍ണക്കപ്പ് കൊല്ലത്തേക്ക് കൊണ്ടുപോകുന്നത്. ഓരോ ജില്ലയിലും അതാത് ജില്ലയുടെ ചുമതലയുള്ള വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ കപ്പ് ഏറ്റുവാങ്ങും. പൊതുജനങ്ങള്‍ക്കും കാണാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കപ്പ് കലോല്‍സവ വേദിയിലെത്തിയാല്‍ പിന്നെ പോര് തുടങ്ങുകയാണ്. കപ്പ് ഉയര്‍ത്താനുള്ള വാശിയേറിയ പോരാട്ടം.