കൊച്ചി: സുപ്രഭാതം ദിനപത്രത്തിലെ മുഖപ്രസംഗത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കാള പെറ്റു എന്ന് കരുതി കയര്‍ എടുക്കരുതെന്നും സുപ്രഭാതത്തിന്റെ എഡിറ്റോറിയല്‍ അപക്വവും തെറ്റായ നടപടിയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.
എന്നാല്‍ അത് തങ്ങളുടെ സംഘടനയുടെ നിലപാടല്ലെന്ന് ജിഫ്രി തങ്ങള്‍ വ്യക്തമായി പറഞ്ഞു. സമസ്തയുടെ നിലപാടല്ല. അപ്പോള്‍ അവിടെയും വോട്ട് കിട്ടാനായി സമസ്തയെ കൈകാര്യം ചെയ്യാമെന്ന സിപിഎമ്മിന്റെ ധാരണയും പാളിപ്പോയി. അതേസമയം, വിഷയത്തില്‍ സാദിഖലി ഷിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞത് അഭിനന്ദാര്‍ഹമായ നിലപാടാണ്. അവരുടെ വാചകങ്ങള്‍ വളരെ സൂക്ഷ്മതയോടെയാണ്.
രാമക്ഷേത്ര വിഷയത്തില്‍ കോണ്‍ഗ്രസ് സൂക്ഷ്മമായി പരിശോധിച്ച് അഭിപ്രായം പറയും. വിഷയത്തില്‍ ഇതുവരെ കോണ്‍ഗ്രസ് തീരുമാനമെടുത്തിട്ടില്ല. ചര്‍ച്ച ചെയ്യേണ്ടേ. നാലാം തിയതി വര്‍ക്കിങ് കമ്മിറ്റി ചേരാന്‍ പോകുന്നതേയുള്ളൂ. ഇത്തരം വിഷയങ്ങള്‍ വരുമ്പോള്‍ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതാണ്.
സിപിഎമ്മിന് എന്താണ് ആലോചിക്കാനുള്ളത്. കേരളത്തില്‍ ഇട്ടാവട്ടത്തുള്ള സിപിഎമ്മിന് ഇതൊന്നും നോക്കാനില്ലെന്നും സതീശന്‍ പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങില്‍ ക്ഷണം സ്വീകരിച്ച് കോണ്‍ഗ്രസില്‍ നിന്ന് സോണിയാ ?ഗാന്ധിയടക്കം പങ്കെടുക്കുമെന്ന നിലപാടിനെതിരെയാണ് സമസ്ത മുഖപത്രം വിമര്‍ശനവുമായി രം?ഗത്തെത്തിയത്.