വിപണിയില്‍ ഏറ്റവും ഡിമാന്റുള്ള വാഹനങ്ങളില്‍ ഒന്നാണ് മിത്സുബിഷി പജേറോ. ഒരിടയ്ക്ക് അഞ്ചോ, ആറോ ലക്ഷം രൂപ കൊടുത്താല്‍ കിട്ടുമായിരുന്ന വണ്ടി ഇപ്പോള്‍ യൂസ്ഡ് കാര്‍ വിഭാഗത്തില്‍ വലിയ ട്രെന്‍ഡായതോടെ വില കുത്തനെ കൂടിയിട്ടുണ്ട്. ഒരു കാലത്ത് എസ്യുവി മോഡലുകളിലെ തമ്പുരാനായിരുന്നു ഇവന്‍.
2006-ല്‍ അന്താരാഷ്ട്ര തലത്തില്‍ അരങ്ങേറ്റം കുറിച്ച നാലാം തലമുറ മോഡലിലൂടെയാണ് ലോകപ്രശസ്തി നേടാന്‍ പജേറോയ്ക്ക് സാധിച്ചത്. ആ വലിയ രൂപവും എവിടെയും കയറിച്ചെല്ലാന്‍ പറ്റുന്ന കരുത്തന്‍ എഞ്ചിനുമെല്ലാം ആളുകള്‍ക്കിടയില്‍ പജേറോയ്ക്ക് പ്രതാപം നേടിക്കൊടുത്തു. പക്ഷേ ഹാച്ച്ബാക്കിനെക്കാള്‍ ചെറിയ പജേറോ ഉണ്ടെന്ന് പറഞ്ഞാല്‍ ഈ പറയുന്ന നിങ്ങളാരെങ്കിലും വിശ്വസിക്കുമോ…?
കഷ്ടിച്ച് രണ്ടുപേര്‍ക്ക് കയറാവുന്ന മിനി പജേറോയ്ക്ക് ഏതാണ്ട് 65 ലക്ഷം രൂപയോളമാണ് വില വന്നിരുന്നത്. പക്ഷേ സംഭവം ഇന്ത്യയില്‍ ഇല്ലായിരുന്നു കേട്ടോ. പക്ഷേ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ മോഡലുകളില്‍ ഒന്ന് ഇന്ത്യയിലുമുണ്ടായിരുന്നു. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ യൂട്യൂബിലെ താരം. വളരെ അതുല്യമായ ഈ മിത്സുബിഷി മിനി പജേറോയുടെ വീഡിയോ മിഹിര്‍ ഗലാത് എന്ന ചാനലിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.
അവതാരകന്‍ മിനി പജീറോയെയും അതിന്റെ ഉടമയെയും പരിചയപ്പെടുത്തുകയും ഈ എസ്യുവിയെക്കുറിച്ചുള്ള വിവരങ്ങള്‍ ആരായുകയും ചെയ്യുന്നതാണ് വീഡിയോയുടെ കണ്ടന്റ്. ഇത് ഒരു മിനി പജീറോയാണെന്നും ചെറിയ 660 സിസി പെട്രോള്‍ ടര്‍ബോ എഞ്ചിനിലാണ് ഇത് വരുന്നതെന്നും ഉടമ മറുപടി നല്‍കുന്നു. ഇത്രയും ചെറുതാണെങ്കിലും 4X4 സംവിധാനവും മാനുവല്‍ ട്രാന്‍സ്മിഷനുമായാണ് ഇത് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
രാജ്യത്ത് വളരെ ചെറിയ റോഡുകളുള്ളതിനാല്‍ ഈ മിനി പജേറോ ജപ്പാനില്‍ കൂടുതല്‍ ജനപ്രിയമായിരുന്നു. പക്ഷേ ഇന്ത്യയില്‍ ഇത് അത്ര പ്രായോഗികമല്ലാത്തതിനാല്‍ മിസ്റ്റുബിഷി മോഡലിനെ പുറത്തിറക്കിയിരുന്നില്ല. യൂട്യൂബില്‍ കാണുന്ന മിനി മോഡല്‍ ഏകദേശം 95,000 കിലോമീറ്ററോളമാണ് ഇതുവരെ ഓടിയിരിക്കുന്നതെന്ന് ഓഡോമീറ്ററില്‍ കാണാം. ഇത് വാഹനത്തിന്റെ ജെനുവിന്‍ കിലോമീറ്റര്‍ ആണെന്നും ഉടമ വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്.
തുടര്‍ന്ന് എസ്യുവിയുടെ മറ്റ് സവിശേഷതകളാണ് യൂട്യൂബില്‍ വിവരിക്കുന്നത്. ഫാബ്രിക് ഫോള്‍ഡബിള്‍ സണ്‍റൂഫാണ് മിനി പജീറോയുടെ പ്രധാന ഹൈലൈറ്റ്. ഇത് രാജ്യത്ത് മറ്റൊരു പജേറോയിലും ഇല്ലാത്ത ഫീച്ചറാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. എസ്യുവിയെ കുറിച്ച് സംസാരിച്ച ശേഷം, അവതാരകന്‍ ഉടമയോട് ഈ അതുല്യമായ എസ്യുവി എങ്ങനെ സ്വന്തമാക്കി എന്ന് ചോദിക്കുന്നു.
ചെറുപ്പം മുതലേ തനിക്ക് ഈ വാഹനം അറിയാമെന്നും ഇത് മുംബൈയിലെ ബാന്ദ്രയിലുള്ള ഒരു കുടുംബത്തിന്റേതായിരുന്നെന്നുമായിരുന്നു ചോദ്യത്തിനുള്ള ഉടമയുടെ മറുപടി. അവര്‍ ഇത് വില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ താന്‍ പോയി വിലപേശുകയായിരുന്നുവെന്നും ഒടുവില്‍ സ്വന്തമാക്കുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. വിലപേശി ഈ അപൂര്‍വ വാഹനം സ്വന്തമാക്കാന്‍ മറ്റ് നിരവധി ആളുകളും എത്തിയിരുന്നു.
എന്നാല്‍ ഈ മിനി പജേറോ സ്വന്തമാക്കാന്‍ അദ്ദേഹത്തിന് ഭാഗ്യമുണ്ടായി. ഉയരമുള്ള ഒരാളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മിനി പജേറോ എത്ര ചെറുതാണെന്ന കാര്യവും വീഡിയോയില്‍ കാണിക്കുന്നുണ്ട്. നുവല്‍ എയര്‍കണ്ടീഷണറും അനലോഗ് ഡയലുകളും 4ത4 ലിവറും ഉള്ള മനോഹരമായ അടിസ്ഥാന ഇന്റീരിയറാണ് ഈ കുഞ്ഞന്‍ എസ്യുവിക്കുള്ളത്. ഇനി ഈ മോഡലിന്റെ ഉടമ തികച്ചുമൊരു വണ്ടിഭ്രാന്തന്‍ ആണെന്ന കാര്യം കൂടി പറഞ്ഞ് അവസാനിപ്പിക്കാം.