പുരസ്‌കാര വിതരണവും ക്യാന്‍സര്‍ -കിഡ്‌നി രോഗികള്‍ക്കുള്ള സഹായവിതരണവും നടത്തി

പുരസ്‌കാര വിതരണവും ക്യാന്‍സര്‍ -കിഡ്‌നി രോഗികള്‍ക്കുള്ള സഹായവിതരണവും നടത്തി

കോഴിക്കോട്: ജന്‍ അഭിയാന്‍ സേവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ കാന്‍സര്‍ കിഡ്‌നി കിടപ്പ് രോഗികള്‍ക്ക് പ്രതിമാസം നല്‍കിവരുന്ന ഭക്ഷണ കിറ്റ് ധനസഹായ വിതരണവും വിദ്യാഭ്യാസ മേഖലയില്‍ കഴിവ് തെളിയിച്ച പ്രവര്‍ത്തനം നടത്തിവരുന്ന ആബ്‌സ്‌ട്രോപ്പ് ഗ്രൂപ്പിന് മദര്‍ തെരേസ പുരസ്‌കാര വിതരണവും നടത്തി. യൂത്ത് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് പി.ഗവാസ് ഉദ്ഘാടനം ചെയ്തു. കമാല്‍ വരദൂര്‍ മുഖ്യപ്രഭാഷണം നടത്തി തുടര്‍ന്ന് കമാല്‍ വരദോരും അഡ്വ:പി.ഗവാസും മദര്‍ തെരേസ പുരസ്‌കാരവും ഭക്ഷണകിറ്റ് വിതരണവും ചികിത്സാന്തര സഹായ വിതരണവും നടത്തി. രാമദാസ് വേങ്ങേരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡോ:വി.എന്‍.സന്തോഷ് കുമാര്‍,അഭിന്‍രാജ് പാറക്കല്‍,അമല്‍.പി.മോഹന്‍,യുജിന്‍ സാമുവല്‍,യു.കെ.സജിനി പാവണ്ടൂര്‍ എന്നിവര്‍ സംസാരിച്ചു. ഫെബ്രുവരി 4ന് ലോക കാന്‍സര്‍ ദിനാചരണം പ്രൗഢഗംഭീരമായി നടത്തുവാനും യോഗം തീരുമാനിച്ചു.

 

പുരസ്‌കാര വിതരണവും ക്യാന്‍സര്‍ -കിഡ്‌നി രോഗികള്‍ക്കുള്ള സഹായവിതരണവും നടത്തി

Share

Leave a Reply

Your email address will not be published. Required fields are marked *