കോഴിക്കോട്: രാജ്യത്തെ മതേതര ജനതയുടെ മനസ്സില്‍ വര്‍ഗീയത ആളിക്കത്തിക്കാന്‍ അയോധ്യയുടെ പേരില്‍ ശ്രമിക്കുന്ന ബി.ജെ.പിക്ക് വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ രക്ഷപ്പെടുവാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലാതെ വന്നപ്പോള്‍ വര്‍ഗീയത പുറത്തെടുത്തിരിക്കുകയാണെന്നും അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസ്സ് നിലപാട് മത നിരപേക്ഷതയെടപ്പം ആവണമെന്നും നവ ജനശക്തി കോണ്‍ഗ്രസ്സ് ദേശീയ പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂര്‍ പറഞ്ഞു. ജില്ലാനേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൃദു ഹിന്ദുത്വ നയം കോണ്‍ഗ്രസ്സ് തിരുത്തണം. സംഘ പരിവാര്‍ ഒരുക്കുന്ന കെണിയില്‍ കോണ്‍ഗ്രസ്സ് വീണു പോകരുത്.
മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുവാന്‍ കഴിഞ്ഞാല്‍ വരാന്‍ പോകുന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ മുന്നേറ്റം ഉണ്ടാക്കുവാന്‍ കോണ്‍ഗ്രസ്സിന് കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിക് സെന്റര്‍ ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കണ്‍വീനര്‍ എം.ജി. മണിലാല്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എ.എം. സെയ്ദ് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ അനീഷ് മലാപറമ്പ് , സബീഷ് മണ്ണൂര്‍ , സഹദ് കുറ്റിച്ചിറ, ഗിരിഷ് മാവൂര്‍ റോഡ്, റഷീദ് കക്കോടി, ബാബുരാജ് അത്തോളി, ഇര്‍ഷാദ് മീഞ്ചന്ത, ലിജിപത്ത് കുരുവട്ടൂര്‍, നിസാര്‍ പുതിയങ്ങാടി ,ഗണേഷ് പാറോപ്പടി ,റസീല കുറ്റിക്കാട്ടൂര്‍ , ജയ ഗോവിന്ദപുരം തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.