പത്തനംതിട്ട: മൈലപ്രയിലെ വ്യാപാരിയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചെന്ന് പ്രാഥമിക നിഗമനം. ഒമ്പത് പവന്റെ മാലയും പ്രതികള്‍ പൊട്ടിച്ചെടുത്തിട്ടുണ്ട്.അന്വേഷണത്തിന് 2 ഡിവൈഎസ്പി മാരുടെ നേതൃത്വത്തിലുള്ള പ്രത്യേകത സംഘത്തെ നിയോഗിച്ചു.
ഇന്നലെ വൈകുന്നേരം ആണ് മൈലപ്ര സ്വദേശി ജോര്‍ജിന്റെ മൃതദേഹം കടയ്ക്കുള്ളില്‍ കൈകാലുകള്‍ ബന്ധിച്ച് വായില്‍ തുണി തിരുകിയ നിലയില്‍ കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെ കൊലപാതകം നടന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയത് എന്നാണ് വിലയിരുത്തല്‍.
കഴുത്തു ഞെരിക്കാന്‍ ഉപയോഗിച്ച രണ്ട് കൈലി മുണ്ടും ഒരു ഷര്‍ട്ടും കണ്ടെത്തി.ജോര്‍ജിന്റെ കഴുത്തിലുണ്ടായിരുന്ന ഒമ്പത് പവന്റെ മാല പൊട്ടിച്ചെടുത്തു. മാലയുടെ കൊളുത്ത് പൊട്ടിയ നിലയില്‍ കടയ്ക്കുള്ളില്‍ നിന്ന് കണ്ടെത്തി.കടയ്ക്കുള്ളില്‍ സൂക്ഷിച്ച പണവും സിസിടിവി ഹാര്‍ഡ് ഡിസ്‌ക് മോഷ്ടാക്കള്‍ കൊണ്ടുപോയി. ഡോഗ് സ്‌ക്വാഡിനെ അടക്കം സ്ഥലത്തിച്ചായിരുന്നു പരിശോധന നടത്തിയത്. പൊലീസ് നായ മേപ്പഴൂര്‍ റൂട്ടില്‍ ആളൊഴിഞ്ഞ വീടിനുമുമ്പിലാണ് എത്തിയത്.
വീടിനുള്ളില്‍ പരിശോധന നടത്തിയെങ്കിലും പൊലീസിന് ഒന്നും കണ്ടെത്താനായില്ല.സമീപത്തെ വീടുകളിലെയും കടകളിലെയും സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചുകൊണ്ടുള്ള അന്വേഷണമാണ് നടക്കുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ 2 ഡിവൈഎസ്പി മാരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ജോര്‍ജിന്റെ പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
വ്യാപാരിയെ കൊന്നത് കഴുത്ത് ഞെരിച്ച്; വ്യക്തമായ ആസൂത്രണം, 9 പവന്റെ മാല നഷ്ടപ്പെട്ടു